1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kattalan movie post credit scenes antony pepe

സിനിമ അവസാനിച്ചതും തിയേറ്റർ വിടരുത്, നിങ്ങൾ മിസ് ചെയ്യാൻ പോകുന്നത് 3 പോസ്റ്റ് ക്രെഡിറ്റ് സീനുകൾ, പ്രേക്ഷകരോട് കാട്ടാളൻ ടീം

സിനിമ അവസാനിച്ചാല്‍ ഉടന്‍ തിയേറ്റര്‍ വിടരുതെന്ന നിര്‍ദേശമാണ് കാട്ടാളന്‍ ടീം നല്‍കിയിരിക്കുന്നത്.

Kattalan Movie, Antony varghese Pepe, Cubes entertainments, Malayalam Cinema, Action movie
ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ക്യൂബ്‌സ് എന്റര്‍ടൈന്മെന്‍സിന്റെ ബാനറില്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ കാട്ടാളന്‍ നാളെ റിലീസ് ചെയ്യാനിരിക്കെ ആരാധകര്‍ക്ക് ഒരു വമ്പന്‍ അപ്‌ഡേറ്റ് നല്‍കി കാട്ടാളന്‍ ടീം. സിനിമ അവസാനിച്ചാല്‍ ഉടന്‍ തിയേറ്റര്‍ വിടരുതെന്ന നിര്‍ദേശമാണ് കാട്ടാളന്‍ ടീം നല്‍കിയിരിക്കുന്നത്.
 
 പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക് എന്ന മുന്നറിയിപ്പുള്ള പോസ്റ്ററില്‍ പറയുന്നത് ഇങ്ങനെ. ' സിനിമ അവസാനിച്ചാല്‍ ഉടനെ തിയേറ്റര്‍ വിടരുത്. 3 പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ സിനിമയിലുണ്ട്. 2 പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ ടൈറ്റില്‍ കാര്‍ഡ് സമയത്തും മൂന്നാമത്തേത് എന്‍ഡ് ക്രെഡിറ്റ്‌സ് പൂര്‍ണ്ണമായി അവസാനിച്ച ശേഷവുമാണ്. അവസാന നിമിഷം വരെ കാത്തിരിക്കു, കാരണം വേട്ട ഇവിടെ അവസാനിക്കുന്നില്ല' എന്നാണ് പോസ്റ്ററിലുള്ളത്.
 
 ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലറാണ് കാട്ടാളന്‍ എന്നാണ് സൂചന. ആന്റണി വര്‍ഗീസിന് പുറമെ ദുഷാര വിജയന്‍, സുനില്‍, കബീര്‍ ദുഹന്‍ സിംഗ്, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഫനാ ചിത്രീകരിക്കുമ്പോൾ മൈനസ് 27 ഡിഗ്രി, ഞാൻ സൽവാറും കമ്മീസും ധരിച്ച് ഷൂട്ട് ചെയ്യുമ്പോൾ മറ്റെല്ലാവരും പുതച്ചുമൂടി നിൽക്കുന്നു : കജോൾ