നിങ്ങൾ ഞങ്ങൾക്ക് റേഷൻ കാർഡ് തരുന്നുണ്ടോ? വായടപ്പിക്കുന്ന മറുപടിയുമായി കസ്‌തൂരി

അഭിറാം മനോഹർ| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2020 (14:25 IST)
ഭർത്താവിനെ പറ്റിയുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടി നൽകി നടി കസ്‌തൂരി.
ഭൂരിഭാഗം സെലിബ്രിറ്റികളും അവരുടെ പങ്കാളികളെ പബ്ലിക്കിന് മുന്നില്‍ കാണിക്കാറില്ല, അതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.

ഇതിന് മറുപടിയായി ഗോസിപ്പുകാർ മക്കളെ പോലും വെറുതെ വിടാത്തപ്പോൾ ഞങ്ങൾ എന്തിന് കുടുംബകാര്യങ്ങൾ പരസ്യമാക്കണമെന്ന് കസ്തൂരി ചോദിച്ചു. പങ്കാളിയുടെ വിവരം ശേഖരിച്ച്‌ നിങ്ങള്‍ ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും കസ്‌തൂരി തുറന്നടിച്ചു.

എന്റെ സ്വകാര്യജീവിതം എന്റേത് മാത്രമാണ്. എക്‌സിബിഷനല്ല. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്നെ അറിയാം. എന്തിന് മറ്റുള്ളവര്‍ അറിയണം എന്നയിരുന്നു കസ്‌തൂരിയുടെ പ്രതികരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :