1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. karishma kapoor's ex husband sanjay kapoor dies of heart attack

പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം, നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂര്‍ അന്തരിച്ചു

Karishma Kapoor ex-husband Sanjay Kapur dies,Sunjay Kapur heart attack polo UK,Karisma Kapoor ex-husband death news,Sunjay Kapur sudden cardiac arrest,Industrialist Sunjay Kapur passes away,കരിഷ്മ കപൂറിന്റെ മുൻ ഭർത്താവ് സഞ്ജയ് കപൂര്‍ മരണപ്പെട്ടു,സഞ്
നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും പ്രമുഖ വ്യവസായിയുമായ സഞ്ജയ് കപൂര്‍ (53) അന്തരിച്ചു. യുകെയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പോളോ കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പോളോ കളിക്കിടെ കുതിരപ്പുറത്ത് കയറുന്നതിനിടെ തേനിച്ച വായില്‍ കയറിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് അസ്വസ്ഥതകള്‍ ഉണ്ടായതെന്നാണ് സൂചന.
 
ജൂണ്‍ 13നുണ്ടായ അഹമ്മദാബാദിലെ വിമാനാപകടത്തെ പറ്റിയുള്ള പോസ്റ്റാണ് സഞ്ജയ് അവസാനമായി എക്‌സില്‍ പങ്കുവെച്ചത്. 2003ലായിരുന്നു ബോളിവുഡ് നടി കരിഷ്മ കപൂറിനെ സഞ്ജയ് വിവാഹം ചെയ്തത്. ഇവര്‍ക്ക് സമൈറ, കിയാന്‍ എന്നിങ്ങനെ 2 മക്കളുണ്ട്. 2016ലാണ് ഇരുവരും വിവാഹമോചിതരായത്. പ്രിയ സച്ച്‌ദേവാണ് ഇപ്പോഴത്തെ ഭാര്യ. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്.
 
അടുത്ത ലേഖനം
എന്റെ മരണശേഷം എന്റെ അവയവങ്ങള്‍ ദാനം ചെയ്യും; സമ്മതപത്രത്തില്‍ ഒപ്പിട്ട് നൽകാമെന്ന് ജയറാം