1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kangana ranaut calls Gen Z reels frim CJP Protest

ജെൻ സി റീലുകൾ കാണുമ്പോളെ ഛർദ്ദിക്കാൻ വരുന്നു, ആരാണ് ഇവറ്റകളെ പെറ്റ് വളർത്തുന്നത്: കടന്നാക്രമിച്ച് കങ്കണ

Kangana ranaut
വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുക്കുകയും റീലുകള്‍ ചെയ്യുകയും ചെയ്ത യുവാക്കള്‍ക്കെതിരെ കടുത്ത ആക്രമണവുമായി നടിയും എം പിയുമായ കങ്കണ റണാവത്ത്. സമരവേദിയില്‍ നിന്നുള്ള റീലുകള്‍ അറപ്പുളവാക്കുന്നതായിരുന്നുവെന്നും കണ്ടപ്പോള്‍ തന്നെ ഛര്‍ദ്ദി തോന്നിയെന്നും കങ്കണ പറയുന്നു.
 
നീറ്റ് ക്രമക്കേടിനെതിരെ നടന്ന സമരത്തില്‍ യുവാക്കളുടെ ക്രിയാത്മകമായ ഇടപെടലുകളും പ്രതികരണങ്ങളുമെല്ലാം സിജെപി സമരത്തില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഈ പ്രതിഷേധങ്ങളെ കടന്നാക്രമിച്ചിരിക്കുകയാണ് കങ്കണ. ഇത്രയും വൃത്തികേട് ഒരേസ്ഥലത്ത് ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. ജെന്‍ സി പ്രതിഷേധങ്ങളുടെ റീലുകള്‍ കാണുമ്പോഴെ ഛര്‍ദ്ദിക്കാന്‍ തോന്നുന്നു. അവര്‍ സംസാരിക്കുന്ന രീതിയൊന്നും ഞാന്‍ ജീവിതത്തില്‍ ഒരിടത്തും കണ്ടിട്ടില്ല. ആരാണ് ഇവരെയൊക്കെ പെറ്റ് വളര്‍ത്തുന്നത്. കങ്കണ ചോദിക്കുന്നു.
 
 വ്യത്യസ്തരായ മനുഷ്യരാല്‍ മനോഹരമായ നാടാണ് ഇന്ത്യ. സംസ്‌കാര മൂല്യങ്ങളുള്ളതും ചാരുതയാര്‍ന്നതുമാണ്. നിങ്ങള്‍ സ്വയം പാറ്റകളെന്ന് വിളിക്കുന്നു. അങ്ങനെ തന്നെയാണ് പെരുമാറുന്നത്. നിങ്ങളുടെ വൃത്തികേടും മാലിന്യവുമെല്ലാം ലോകത്തേക്ക് തള്ളുകയാണ്. ഈ റീലുകള്‍ എന്നെ ഭയപ്പെടുത്തുന്നു. ഡിജിറ്റല്‍ ഡീടോക്‌സ് തന്നെ വേണ്ടി വരും. കങ്കണ പറയുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഒടുവിൽ ആ സംവിധായകൻ വീണ്ടുമെത്തുന്നു; നായകൻ നസ്ലൻ !