കലാകാരന്റെ സൃഷ്ടിസ്വാതന്ത്ര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനാധിപത്യ മൂല്യങ്ങൾക്കെതിര്; 'ജനനായകൻ' വിവാദത്തിൽ പ്രതികരണവുമായി കമൽ ഹാസൻ

ജന നായകന് പ്രദർശനാനുമതി നിഷേധിച്ച ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Jana Nayagan, Actor Vijay, Kamal Haasan, Tamil Cinema, Censor board,
രേണുക വേണു| Last Modified ശനി, 10 ജനുവരി 2026 (21:51 IST)

ദളപതി വിജയ് നായകനായെത്തുന്ന ജന നായകന് സർട്ടിഫിക്കേഷൻ നൽക്കാത്ത സെൻസർ ബോർഡ് നടപടിക്കെതിരെ വിമർശനവുമായി നയനും രാജ്യസഭാ എംപിയുമായ കമൽ ഹാസൻ. ഒരു കലാകാരന്റെ സൃഷ്ടിസ്വാതന്ത്ര്യത്തിൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് ഹാനികരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയെ സിനിമയായിത്തന്നെ സമീപിക്കണമെന്നും, രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കുന്നതിനായി സെൻസർ ബോർഡിനെ ഉപകരണമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻകാലങ്ങളിൽ തന്റെ നിരവധി ചിത്രങ്ങൾക്കും ഇത്തരത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഒരു ചിത്രം പ്രദർശനത്തിനെത്തുന്ന ഘട്ടത്തിൽ നിയമപരമായോ ഭരണപരമായോ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് സിനിമാ വ്യവസായത്തിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന നടപടിയാണ്. വിജയ് രാഷ്ട്രീയ രംഗത്തേക്ക് കടക്കുന്ന ഈ സമയത്ത് ഇത്തരം തടസങ്ങൾ ഉണ്ടാകുന്നതിൽ അതിശയപ്പെടാനില്ല. അവയെ നിയമപരമായി ശക്തമായി നേരിടാനുള്ള ധൈര്യവും ശേഷിയും വിജയ്ക്കുണ്ടെന്നും ചിത്രം റിലീസ് ആകാനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആരാധകരുടെയും സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരുടെയും വികാരങ്ങൾ മാനിച്ച് പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.

അതേസമയം ജന നായകന് പ്രദർശനാനുമതി നിഷേധിച്ച ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സിനിമയ്ക്ക് ഉടൻ 'U/A' സർട്ടിഫിക്കറ്റ് നൽകണമെന്ന തമിഴ്‌നാട് ഹൈക്കോടതി ഉത്തരവാണ് ശനിയാഴ്ച ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. പൊങ്കൽ റിലീസായി ചിത്രം എത്തിക്കാനായിരുന്നു അണിയറ പ്രവർത്തകരുടെ ശ്രമം. എന്നാൽ സെൻസർ ബോർഡ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതോടെ സർട്ടിഫിക്കേറ്റ് നൽകുന്നത് സംബന്ധിച്ച് വിധി സ്റ്റേ ചെയ്യുകയും റിലീസ് വൈകാനിടയാവുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :