രജനികാന്ത് ചിത്രവുമായി ‘കൈദി’ ലോകേഷ്; നിര്‍മ്മാണം കമല്‍‌ഹാസന്‍ !

Kamal Haasan, Lokesh Kanakaraj, Raaj Kamal Films International, Rajinikanth, രജനികാന്ത്, കമല്‍ഹാസന്‍, രാജ്‌കമല്‍, ലോകേഷ് കനകരാജ്, വിജയ്, കൈദി
സൌമ്യ രവീന്ദ്രന്‍| Last Modified ശനി, 7 ഡിസം‌ബര്‍ 2019 (18:46 IST)
‘കൈദി’ എന്ന മെഗാഹിറ്റിലൂടെ സമീപകാലത്ത് തമിഴ് സിനിമയെ ഞെട്ടിച്ച ലോകേഷ് കനകരാജ് ഇനി സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം. ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനി നായകനാകും. ഉലകനായകന്‍ കമല്‍ഹാസനാണ് ഈ സിനിമ നിര്‍മ്മിക്കുന്നത് എന്നതാണ് മറ്റൊരു കൌതുകം.

ഇപ്പോള്‍ വിജയ് ചിത്രം ചെയ്തുകൊണ്ടിരിക്കുന്ന ലോകേഷ് കഴിഞ്ഞ ദിവസം രജനികാന്തിനെയും കമല്‍ഹാസനെയും സന്ദര്‍ശിച്ചിരുന്നു. വിജയ് ചിത്രം കഴിഞ്ഞാല്‍ രജനി ചിത്രമാണെന്നും അതിന്‍റെ തിരക്കഥ ലോകേഷ്, രജനിയെയും കമലിനെയും വായിച്ചുകേള്‍പ്പിച്ചു എന്നുമാണ് റിപ്പോര്‍ട്ട്.

കമല്‍ഹാസന്‍റെ നിര്‍മ്മാണക്കമ്പനിയായ രാജ്‌കമല്‍ ഇന്‍റര്‍‌നാഷണല്‍ ഈ സിനിമ നിര്‍മ്മിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കടുത്ത കമല്‍ ആരാധകനായ ലോകേഷ് കനകരാജ് തന്‍റെ ഒരു ചിത്രത്തില്‍ കമല്‍ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യാനാണ് കമല്‍ ഉപദേശിച്ചതത്രേ. നിര്‍മ്മാതാവായി താന്‍ പ്രൊജക്ടിന്‍റെ കൂടെ നില്‍ക്കാമെന്ന് കമല്‍ ലോകേഷിന് ഉറപ്പുനല്‍കുകയായിരുന്നു.

മാനഗരം, കൈദി എന്നീ സിനിമകളിലൂടെ ലോകേഷ് കനകരാജ് വലിയ പ്രതീക്ഷയാണ് തമിഴ് സിനിമാപ്രേക്ഷകരില്‍ ഉണര്‍ത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വിജയ് നായകനാകുന്ന സിനിമയും വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷ പരക്കെ ഉണ്ടായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :