കേരളത്തെയും നമ്മുടെ സംസ്കാരത്തെയും കളിയാക്കുന്ന സിനിമ, അടുത്തിടെ കണ്ടതിൽ ഏറ്റവും മോശം, തുറന്ന് പറഞ്ഞ് കാളിദാസ് ജയറാം

Kalidas Jayaram, Worst Movie, Cinema News, Param Sundari
അഭിറാം മനോഹർ| Last Modified വ്യാഴം, 26 ഫെബ്രുവരി 2026 (16:10 IST)
ബാലതാരമായെത്തി ഇന്ന് തെന്നിന്ത്യന്‍ സിനിമകളിലെ നിറസാന്നിധ്യമായി മാറിയ നടനാണ് കാളിദാസ് ജയറാം. മലയാളം വിട്ട് തമിഴ് സിനിമകളിലാണ് കാളിദാസ് ഏറെയും ശ്രദ്ധ നല്‍കുന്നതെങ്കിലും മലയാളികള്‍ക്കും താരം പ്രിയങ്കരനാണ്. അടുത്തിടെ അച്ഛന്‍ ജയറാമിനൊപ്പം മലയാളത്തില്‍ ആശകള്‍ ആയിരം എന്ന സിനിമയില്‍ താരം അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ ഈ സിനിമയുടെ റിലീസിന് മുന്‍പായി കാളിദാസും ജയറാമും നല്‍കിയ ഒരു അഭിമുഖത്തില്‍ നിന്നുള്ളൊരു ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തമിഴ് യൂട്യൂബറായ ഇര്‍ഫാന് നല്‍കിയ അഭിമുഖത്തില്‍ അടുത്തിടെ കണ്ടതില്‍ ഏറ്റവും മോശം സിനിമയേതെന്ന ചോദ്യത്തിന് കാളിദാസ് ജയറാം നല്‍കിയ ഉത്തരമാണ് വൈറലായിരിക്കുന്നത്.
പരം സുന്ദരി എന്നായിരുന്നു കാളിദാസിന്റെ മറുപടി. കേരളത്തിന്റെ സംസ്‌കാരത്തെയും നാടിനെയും കളിയാക്കുന്നത് പോലെയായിരുന്നു സിനിമയെന്ന് കാളിദാസ് പറയുന്നു.

ജാന്‍വി കപൂറും സിദ്ധാര്‍ഥ് മല്‍ഹോത്രയും പ്രധാനവേഷങ്ങളിലെത്തിയ പരം സുന്ദരിയുടെ കഥ നടക്കുന്നത് കേരളത്തിലാണ്. സിനിമയില്‍ ഒരു മലയാളി പെണ്‍കുട്ടിയായാണ് ജാന്‍വി എത്തുന്നത്. സിനിമയില്‍ കേരളത്തെ അവതരിപ്പിച്ച രീതിയും ജാന്‍വിയുടെ മലയാളവുമെല്ലാം സിനിമയുടെ റിലീസ് സമയത്ത് തന്നെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :