അനുബന്ധ വാര്‍ത്തകള്‍
- നായകന്മാരേക്കാൾ ഉയരമുള്ളത് കരിയറിനെ ബാധിച്ചു, കാല് വളച്ചുവരെ അഭിനയിച്ചു, ആത്മവിശ്വാസം കാണിച്ചത് ആ താരം മാത്രം : പൂജ ബത്ര
- സോനാക്ഷി-ജ്യോതിക കൂട്ടുകെട്ട്: നിയമ പോരാട്ടത്തിന്റെ കഥ പറയാൻ ‘സിസ്റ്റം' ഒടിടിയിലേക്ക്
- ഇർഫാൻ ഖാൻ: സ്ക്രീനിൽ മൗനം കൊണ്ട് വിസ്മയം തീർത്ത ലോകകലാകാരൻ, വേർപാടിന് ആറ് വർഷം
- അക്ഷയ് കുമാറും വിദ്യാ ബാലനും വീണ്ടും ഒന്നിക്കുന്നു; ‘റാം ഔർ ശ്യാം’ ചിത്രീകരണം മറയൂരിൽ പുരോഗമിക്കുന്നു
- മുംബൈയില്‍ 30 കോടി വിലയുള്ള ആഡംബര അപാര്‍ട്ട്മെന്റ് സ്വന്തമാക്കി ശ്രേയ ഘോഷാല്‍
ഫനാ ചിത്രീകരിക്കുമ്പോൾ മൈനസ് 27 ഡിഗ്രി, ഞാൻ സൽവാറും കമ്മീസും ധരിച്ച് ഷൂട്ട് ചെയ്യുമ്പോൾ മറ്റെല്ലാവരും പുതച്ചുമൂടി നിൽക്കുന്നു : കജോൾ
ബോളിവുഡില്‍ എക്കാലത്തെയും മികച്ച പ്രണയ സിനിമകളില്‍ ഒന്നായ ഫനാ റിലീസ് ചെയ്ത് 20 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ആമിര്‍ ഖാനും കാജോളും തകര്‍ത്തഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങളും രംഗങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ സിനിമയുടെ ഇരുപതാം വാര്‍ഷികത്തില്‍ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നായികയായ കജോള്‍.
ചിത്രത്തിലെ സൂപ്പര്‍ ഹിറ്റായിരുന്ന ഗാനമായ 'മേരെ ഹാത്ത് മേന്‍...'പോളണ്ടിലെ അതികഠിനമായ മഞ്ഞുവീഴ്ചയിലാണ് ചിത്രീകരിച്ചത്. മൈനസ് 27 ഡിഗ്രി സെല്‍ഷ്യസ് തണുപ്പായിരുന്നു അപ്പോള്‍ അവിടെ ഉണ്ടായിരുന്നതെന്ന് കജോള്‍ പറയുന്നു. ഈ മരം കോച്ചുന്ന തണുപ്പില്‍ ആമിര്‍ ഖാന് കട്ടിയുള്ള ജാക്കറ്റാണ് ധരിച്ചിരുന്നത്. ഈ തണുപ്പില്‍ കട്ടി കുറഞ്ഞ സല്‍വാര്‍ കമ്മീസ് ധരിച്ച അനുഭവമാണ് കജോള്‍ ഓര്‍ത്തെടുത്തത്. തണുപ്പ് സമയത്തായിരുന്നതിനാല്‍ അന്ന് ചിത്രീകരണം നടക്കുമ്പോള്‍ തന്റെ ശരീരം പൂര്‍ണ്ണമായും മരവിച്ചെന്നാണ് കജോള്‍ പറയുന്നത്.
പോളണ്ടില്‍ വെച്ച് ഷൂട്ട് ചെയ്ത ആ പാട്ടിന്റെ ആദ്യ ഭാഗം പിന്നീട് ഒഴിവാക്കുകയും മുംബൈയിലെ സ്റ്റുഡിയോയില്‍ സെറ്റിട്ട് വീണ്ടും ചിത്രീകരിക്കുകയുമാണുണ്ടായത്. എങ്കിലും സിനിമയുടെ ഒടുവില്‍ റിലീസ് ചെയ്ത വരികളില്‍ ഈ രംഗങ്ങള്‍ അല്പം ഉപയോഗിച്ചിട്ടുണ്ട്. ആമിര്‍ ഖാനും കജോളിനുമൊപ്പം തബു, ഋഷി കപൂര്‍, കിരണ്‍ ഖേര്‍, ശരത് സക്സേന എന്നിവരും അഭിനയിച്ച ഫനാ ബോക്സോഫീസില്‍ വലിയ വിജയമായിരുന്നു. ഒരിടവേളയ്ക്ക് ശേഷമുള്ള കജോളിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു സിനിമ.