ചരിത്രം കുറിച്ച് കബീര്‍ സിംഗ്, ‘അര്‍ജ്ജുന്‍ റെഡ്ഡി’ റീമേക്ക് കൊയ്തത് 275 കോടി!

Kabir Singh, Arjun Reddy, Sandeep Reddy Vanga, Shahid Kapur
Last Modified തിങ്കള്‍, 29 ജൂലൈ 2019 (20:24 IST)
റിലീസായി ഒരു മാസം പിന്നിട്ടിട്ടും ‘കബീര്‍ സിംഗ്’ അതിന്‍റെ ജൈത്രയാത്ര തുടരുകയാണ്. ഷാഹിദ് കപൂര്‍ നായകനായ ഈ ഹിന്ദിച്ചിത്രം ഇതിനോടകം 275 കോടി രൂപ കളക്ഷന്‍ നേടിക്കഴിഞ്ഞു. കിയാര അദ്വാനി നായികയായ സിനിമ തെലുങ്കിലെ ബ്ലോക്ബസ്റ്റര്‍ ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ റീമേക്കാണ്.

റിലീസായി ആദ്യ ദിനങ്ങളില്‍ സമ്മിശ്രപ്രതികരണമാണ് ചിത്രം നേടിയതെങ്കിലും അതൊന്നും ബോക്സോഫീസില്‍ ഒരു തടസമായില്ല. വന്‍ കുതിപ്പാണ് ചിത്രം നടത്തിയത്. ടൈറ്റില്‍ കഥാപാത്രമായ കബീര്‍ സിംഗായി ഷാഹിദ് കപൂര്‍ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. അര്‍ജ്ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വംഗ തന്നെയാണ് കബീര്‍ സിംഗും ഒരുക്കിയിരിക്കുന്നത്.

ആദ്യവാരത്തില്‍ 134.42 കോടിയും രണ്ടാം വാരത്തില്‍ 78.78 കോടിയും മൂന്നാം വാരത്തില്‍ 36.40 കോടിയും നാലാം വാരത്തില്‍ 16.66 കോടിയും അഞ്ചാം വാരത്തില്‍ 8.10 കോടിയും ആറാം വാരത്തില്‍ 1.60 കോടിയുമാണ് കബീര്‍ സിംഗ് കളക്ഷന്‍ നേടിയത്. മൊത്തം കളക്ഷന്‍ 275.96 കോടി രൂപ.

ഹിന്ദി സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ് കബീര്‍ സിംഗെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :