പഴയ ടീച്ചറെ ഞാൻ ഓൺലി ഫാൻസിൽ കണ്ടെത്തി, വീഡിയോ ചെയ്യണോ എന്ന് ജോണി സിൻസ്, വൈറൽ വീഡിയ വന്ന വഴി പറഞ്ഞ് അധ്യാപിക
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു തന്റെ വിദ്യാര്‍ഥിയായിരുന്ന ജോണി സിന്‍സിനൊപ്പം മിസിസ് റോബിന്‍സണ്‍ എന്ന പേരില്‍ അഡള്‍ട്ട് വീഡിയോ രംഗത്ത് പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ വീഡിയോ ചെയ്തത്.
പോണ്‍ വീഡിയോസ് കാണാത്തവര്‍ക്ക് പോലും ട്രോളുകളിലൂടെ അറിയുന്ന താരമാണ് അഡള്‍ട്ട് താരമായ ജോണി സിന്‍സ്. കാലങ്ങളായി അഡള്‍ട്ട് വീഡിയോകള്‍ ചെയ്യുന്ന താരം തന്നെ ചെറുപ്പത്തില്‍ പഠിപ്പിച്ച സ്‌കൂള്‍ ടീച്ചര്‍ക്കൊപ്പവും ഒരു അഡള്‍ട്ട് വീഡിയോ ചെയ്തിരുന്നു. ഇതിനെ പറ്റി ജോണി സിന്‍സിന്റെ ഹൈസ്‌കൂള്‍ അധ്യാപികയായിരുന്ന മിസിസ് റോബിന്‍സണ്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു തന്റെ വിദ്യാര്‍ഥിയായിരുന്ന ജോണി സിന്‍സിനൊപ്പം മിസിസ് റോബിന്‍സണ്‍ എന്ന പേരില്‍ അഡള്‍ട്ട് വീഡിയോ രംഗത്ത് പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ വീഡിയോ ചെയ്തത്.
ഒരു അഭിമുഖത്തില്‍ മിസിസ് റോബിന്‍സണ്‍ തന്നെയാണ് ഇതിനെ പറ്റി തുറന്ന് പറഞ്ഞത്. താന്‍ കൊവിഡ് കാലത്താണ് അധ്യാപനം ഉപേക്ഷിച്ച് അഡള്‍ട്ട് സിനിമാരംഗത്തേക്ക് വന്നതെന്ന് 52കാരി പറയുന്നു. ഓണ്‍ലി ഫാന്‍സിലെ അക്കൗണ്ട് പ്രമോട്ട് ചെയ്യനായാണ് ജോണി സിന്‍സിനെ സമീപിച്ചത്. എന്നാല്‍ ജോണി സിന്‍സിനോട് സംസാരിച്ചപ്പോഴാണ് പഴയ വിദ്യാര്‍ഥിയാണെന്ന് തിരിച്ചറിഞ്ഞത്. ചെറുപ്പത്തില്‍ തന്റെ മുകളില്‍ ക്രഷ് ഉണ്ടായിരുന്നുവെന്ന് ജോണി സിന്‍സ് പറഞ്ഞെന്നും ഒപ്പം പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പറഞ്ഞെന്നും മിസിസ് റോബിന്‍സണ്‍ പറയുന്നു. തുടര്‍ന്ന് ജോണി സിന്‍സ് താന്‍ തന്റെ പഴയ ടീച്ചറെ ഓണ്‍ലി ഫാന്‍സില്‍ കണ്ടെത്തിയ വിവരം ആരാധകരെ അറിയിക്കുകയായിരുന്നു. ആരാധകരാണ് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടത്.
JOHNNY SINS filmed PORN with his former HIGH SCHOOL TEACHER - and told her she was his MOST REQUESTED collaboration, according to Mrs. Robinson. ???? After entering the adult industry, she messaged him hoping he would promote her page. He recognized his former teacher - and suggested they film together. It took months to line up their schedules. When they finally did, she was nervous. He was JOHNNY SINS. She described herself as a mom from the suburbs. Then he made the pressure even worse: “Do you know you are my most requested collab?” Her response: “Of course. Thanks for the pressure.” They filmed together, and she says it was a huge success. “I just meant to make a couple extra bucks.”
— faylize (@fayl1ze) October 25, 2026
ജോണി സിന്‍സുമായുള്ള ഒറ്റ വീഡിയോ തന്റെ കരിയര്‍ തന്നെ മാറ്റിയെന്നും ഒട്ടേറെ അവസരങ്ങള്‍ ഇപ്പോള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും മിസിസ് റോബിന്‍സണ്‍ പറയുന്നു.
