കേരള ക്രൈം ഫയൽസിന് മൂന്നാം ഭാഗം, മലയാളത്തിൽ പുതിയ സീരീസുകൾ പ്രഖ്യാപിച്ച് ജിയോ ഹോട്ട്സ്റ്റാർ

Jio Hotstar, South India, Kerala crime files season3, Anali,ജിയോ ഹോട്ട്സ്റ്റാർ, തെന്നിന്ത്യ, കേരള ക്രൈം ഫയൽസ് 3, അണലി
അഭിറാം മനോഹർ| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2025 (16:36 IST)
മലയാളത്തിലടക്കം പുതിയ ഒടിടി പ്രൊജക്ടുകള്‍ പ്രഖ്യാപിച്ച് ജിയോ ഹോട്ട്സ്റ്റാര്‍. ചെന്നൈയില്‍ നടന്ന ജിയോ ഹോട്ട്സ്റ്റാര്‍ സൗത്ത് അണ്‍ബൗണ്ട് ചടങ്ങിലാണ് പുതിയ സീരീസുകളടക്കം പുതിയ പദ്ധതികള്‍ ജിയോ ഹോട്ട്സ്റ്റാര്‍ പ്രഖ്യാപിച്ചത്.

ഹിറ്റ് സീരീസുകളുടെ പുതിയ സീസണുകള്‍ ഉള്‍പ്പടെ ഇരുപത്തഞ്ചോളം പുതിയ വെബ് സീരീസുകളും ഷോകളുമാണ് ജിയോ ഹോട്ട്സ്റ്റാര്‍ തെന്നിന്ത്യയില്‍ മാത്രമായി പ്രഖ്യാപിച്ചത്. ഇതിനായി 4000 കോടിയാണ് ജിയോ മാറ്റിവെച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്,മലയാളം,കന്നഡ ഭാഷകളിലെ മികച്ച കണ്ടന്റുകള്‍ കണ്ടുപിടിച്ച് പ്രേക്ഷകരിലേക്കെത്തിക്കുക എന്നാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.


ഇന്നലെ നടന്ന ജിയോ ഹോട്ട്സ്റ്റാര്‍ സൗത്ത് അണ്‍ബൗണ്ട് ച്ടങ്ങില്‍ തമിഴ് നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, നടന്‍ കമല്‍ഹാസന്‍, മോഹന്‍ലാല്‍,വിജയ് സേതുപതി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. നിവിന്‍ പോളിയുടെ ഫാര്‍മ, കേരള ക്രൈം ഫയല്‍സ് സീസണ്‍ 3, റഹ്‌മാന്‍ കേന്ദ്രകഥാപാത്രമായ 1000 ബേബീസ് സീസണ്‍ 2, ജീത്തു ജോസഫ് ഒരുക്കുന്ന റോസ്ലിന്‍, മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അണലി എന്നിവയാണ് മലയാളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള സീരീസുകള്‍. തമിഴില്‍ ബാച്ച്‌മേറ്റ്‌സ്, റിസോര്‍ട്ട്, എല്‍ബിഡബ്യു തുടങ്ങിയ സീരീസുകളും ലൈനപ്പിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :