അഭിറാം മനോഹർ|
Last Modified ഞായര്‍, 8 ഫെബ്രുവരി 2026 (12:49 IST)
തമിഴ് നടന്‍ ജിവ പ്രധാന വേഷത്തിലെത്തിയ 'തലൈവര്‍ തമ്പി തലമൈയില്‍'ഒടിടി റിലീസിന് ഒരുങ്ങുന്നു. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ഫാമിലി- കോമഡി ചിത്രം ഏറെ നാളുകള്‍ക്ക് ശേഷമുള്ള ജീവയുടെ തിരിച്ചുവരവ് കൂടി സാധ്യമാക്കിയ സിനിമയായിരുന്നു. ഫാമിലി എന്ന സിനിമയൊരുക്കിയ നിതീഷ് സഹദേവാണ് സിനിമയുടെ സംവിധാനം.
ലളിതമായ കഥാപശ്ചാത്തലവും കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യവും നല്‍കുന്ന അവതരണ രീതിയും ജീവയുടെ സ്വതസിദ്ധമായ കോമഡി ടൈമിങ്ങുമാണ് സിനിമയെ ജനപ്രിയമാക്കിയത്. നെറ്റ്ഫ്‌ലിക്‌സാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്.ഫെബ്രുവരി 12 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തിയേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ സിനിമ ഒടിടിയിലെത്തുന്നതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍.