ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രധാനകക്ഷികളായ ഡിഎംകെയ്‌ക്കെതിരെ മുന്നോട്ട് വരാന്‍ തമിഴ് സിനിമാലോകത്തിന് മടിയുണ്ട്

Jananayagan
രേണുക വേണു| Last Modified വ്യാഴം, 19 ഫെബ്രുവരി 2026 (12:39 IST)
തമിഴ് സിനിമാ ലോകത്ത് ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമയായിരുന്നു വിജയ് നായകനായെത്തുന്ന ജനനായകന്‍. സെന്‍സര്‍ ബോര്‍ഡ് പ്രശ്‌നത്തെ തുടര്‍ന്ന് ജനുവരിയില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയുടെ റിലീസ് നീണ്ടുപോവുകയായിരുന്നു. മാസം ഒന്ന് പിന്നിട്ടിട്ടും ജനനായകന്‍ റിലീസിനെ പറ്റിയുള്ള തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ റിലീസ് നീളുന്നതില്‍ നിരാശ പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ സംവിധായകനായ എച്ച് വിനോദ്.

സിനിമയുടെ റിലീസ് നീളുന്നത് തന്നെ മാനസികമായി ബാധിച്ചെന്നും സിനിമാ വ്യവസായത്തിനുള്ളില്‍ നിന്നും യാതൊരു വൈകാരികമായ പിന്തുണയും സിനിമയുടെ റിലീസിന് ലഭിക്കുന്നില്ലെന്നും എച്ച് വിനോദ് പറയുന്നു. ശശി കുമാര്‍ നായകനായെത്തിയ മൈ ലോര്‍ഡ് ശക്തമായ രാഷ്ട്രീയവും സാമൂഹികമായ പ്രശ്‌നങ്ങളെയും പറ്റി പറയുന്ന സിനിമയായിരുന്നു. സീനിയര്‍ ജേര്‍ണലിസ്റ്റുകളും ജനങ്ങളുമെല്ലാം സിനിമയ്ക്കായി ശബ്ദമുയര്‍ത്തി. എന്നാല്‍ ജനനായകനിലേക്ക് വരുമ്പോള്‍ അങ്ങനെയൊരു പിന്തുണ കാണാനില്ല. എച്ച് വിനോദ് പറഞ്ഞു.

തമിഴ്നാട് തിരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സിനിമയുടെ റിലീസ് നീണ്ടുപോകുന്നതില്‍ ആരാധകര്‍ക്കും വിജയ്ക്കുമെല്ലാം അതൃപ്തിയുണ്ട്. എന്നാല്‍ തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രധാനകക്ഷികളായ ഡിഎംകെയ്‌ക്കെതിരെ മുന്നോട്ട് വരാന്‍ തമിഴ് സിനിമാലോകത്തിന് മടിയുണ്ട് എന്നതാണ് ജനനായകന് സിനിമാവ്യവസായത്തില്‍ നിന്നും പിന്തുണ ലഭിക്കാത്തതിന്റെ കാരണമായി ആരാധകര്‍ പറയുന്നത്. കമല്‍ഹാസന്റെ വിശ്വരൂപം വിവാദങ്ങളെ തുടര്‍ന്ന് റിലീസ് നീട്ടിയപ്പോള്‍ സിനിമാ വ്യവസായം ഒന്നടങ്കം കമല്‍ഹാസന് പിന്നില്‍ നിന്നെന്നും എന്നാല്‍ ഈ പിന്തുണ വിജയ് സിനിമയ്ക്ക് ലഭിക്കുന്നില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :