ഹിറ്റ്‌ലർ മരിച്ച ശേഷമാണ് അയാൾക്കെതിരായ സിനിമകൾ വന്നത്, ഇന്നത്തെ ഇന്ത്യയിൽ ബ്ലാക്ക് ഫ്രൈഡേ പോലുള്ള സിനിമകൾ അസാധ്യമെന്ന് അനുരാഗ് കശ്യപ്

ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ക്കെതിരായ സിനിമകള്‍ പുറത്തുവന്നത് അദ്ദേഹം മരിച്ചതിനുശേഷം മാത്രമാണ്. എല്ലാത്തിനും അതിന്റേതായ സമയം ആവശ്യമാണ്.

Anurag Kashyap, Black Friday, Hitler, Freedom of speech,
രേണുക വേണു|
ഇന്ത്യന്‍ സിനിമയുടെ ആഖ്യാനരീതിയെ തന്നെ മാറ്റിയെഴുതിയ സംവിധായകനാന് അനുരാഗ് കശ്യപ്.
'ഗ്യാങ്സ് ഓഫ് വസീപ്പൂര്‍', ദേവ് ഡി തുടങ്ങിയ സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയെ തന്നെ മാറ്റിയെഴുതാനായെങ്കിലും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ 'ഗ്യാങ്സ് ഓഫ് വസീപ്പൂര്‍', 'ബ്ലാക്ക് ഫ്രൈഡേ' തുടങ്ങിയവ ഇപ്പോള്‍ നിര്‍മിക്കുക അസാധ്യമാണെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്.


ബെംഗളൂരുവില്‍ നടന്ന 17-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ 'നിര്‍ഭയമായ ചലച്ചിത്ര നിര്‍മ്മാണം' (Fearless Film Making) എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം തന്റെ ആശങ്കകള്‍ പങ്കുവെച്ചത്. ചില വിഷയങ്ങള്‍ രാഷ്ട്രീയപരമായി ഏറെ സെന്‍സിറ്റീവും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. ഇറാന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നമ്മളേക്കാള്‍ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ അവിടെ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകള്‍ വരുന്നുണ്ട്. ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ക്കെതിരായ സിനിമകള്‍ പുറത്തുവന്നത് അദ്ദേഹം മരിച്ചതിനുശേഷം മാത്രമാണ്. എല്ലാത്തിനും അതിന്റേതായ സമയം ആവശ്യമാണ്. അനുരാഗ് കശ്യപ് പറഞ്ഞു.


മുംബൈ സ്ഫോടനക്കേസിന്റെ അന്വേഷണം പശ്ചാത്തലമാക്കിയ 'ബ്ലാക്ക് ഫ്രൈഡേ', കല്‍ക്കരി മാഫിയയുടെ കഥ പറഞ്ഞ 'ഗ്യാങ്സ് ഓഫ് വസീപ്പൂര്‍' എന്നീ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ ഭാവുകത്വം മാറ്റിയ സിനിമകളാണ്.എന്നാല്‍ ഇന്ന് പല വിഷയങ്ങളും അതീവ സെന്‍സിറ്റീവ് ആണെന്നും അനാവശ്യ വിവാദങ്ങളിലേക്ക് നയിക്കുന്നതാണെന്നും അനുരാഗ് കശ്യപ് നിരീക്ഷിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :