അഭിറാം മനോഹർ|
Last Modified ഞായര്‍, 15 മാര്‍ച്ച് 2026 (17:43 IST)
ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയും നടന്‍ ബാലയുമായുള്ള വിവാഹവും വിവാഹമോചനവുമെല്ലാം അമൃതയെ എന്നും വാര്‍ത്തകള്‍ക്കിടയില്‍ നിര്‍ത്തിയിരുന്നു. ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം സംവിധായകന്‍ ഗോപി സുന്ദറുമായി അമൃത പ്രണയത്തിലായിരുന്നു. ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം.
വീണ്ടും വിവാഹം ചെയ്യാനുള്ള ആഗ്രഹം തനിക്ക് ഇല്ലെങ്കിലും ജീവിതത്തില്‍ ഒരു നല്ല കൂട്ടുകാരന്‍ ഉണ്ടാകണമെന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്ന് അമൃത പറയുന്നു. തന്റെ ആദ്യ വിവാഹത്തിന്റെ ട്രോമ ഇപ്പോഴും ഉള്ളതിനാല്‍ വിവാഹം എന്ന ഐഡിയ അംഗീകരിക്കാനാവുന്നില്ലെന്നാണ് അമൃത വ്യക്തമാക്കുന്നത്. പത്തൊമ്പതാം വയസ്സില്‍ ചെറിയ പ്രായത്തിലായിരുന്നു വിവാഹമെന്നും ജോത്സ്യന്റെ നിര്‍ദേശപ്രകാരമാണ് വിവാഹം നടന്നതെന്നും അമൃത കൂട്ടിച്ചേര്‍ത്തു.
തന്റെ ആദ്യ വിവാഹ അനുഭവങ്ങള്‍ മനസില്‍ ഇന്നും വേദനയായി തുടരുന്നുണ്ടെന്ന് അമൃത തുറന്നു പറയുന്നു. ആ ബന്ധത്തില്‍ നേരിട്ട ചില മാനസിക അനുഭവങ്ങള്‍ ഇന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പേടിയുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇനിയൊരു വിവാഹത്തെ പറ്റി ചിന്തിക്കുന്നില്ല. നേരത്തെ വിവാഹം കഴിച്ചതുകൊണ്ടുള്ള ഗുണം എന്റെ മകള്‍ ഇപ്പോള്‍ ടീനേജറാണ് എന്നുള്ളതാണ്. അവള്‍ എന്റെയും അഭിയുടെയും സുഹൃത്തിനെ പോലെയാണ്. മുംബൈയില്‍ നിന്ന് എന്നെ വിവാഹം കഴിക്കാന്‍ താത്പര്യമുള്ള ഒരാള്‍ വിളിച്ചിരുന്നു. അഭി ചോദിച്ചത് മതിയായില്ലെ എന്നായിരുന്നു. പാപ്പുവിനോട് പറഞ്ഞപ്പോള്‍ മമ്മി പോയി ട്രൈ ചെയ്ത് വാ എന്നായിരുന്നു മറുപടി. വിവാഹം കഴിക്കാന്‍ താല്പര്യമില്ല. പക്ഷേ ഒരു പങ്കാളി വേണമെന്ന ആഗ്രഹമുണ്ട്.അമൃത സുരേഷ് പറഞ്ഞു.