അനുബന്ധ വാര്‍ത്തകള്‍
- 'മെസ്സി തനിപ്രാന്തൻ', ഹാട്രിക് നേട്ടത്തിൽ പ്രശംസയുമായി ഹാളണ്ട്, ഏറ്റെടുത്ത് അർജൻ്റീന ആരാധകർ
- മഹാരാഷ്ട്രയിൽ വീണ്ടും കുതിരകച്ചവടം, ഒരു എം പിയ്ക്ക് വില 15 കോടി!, ആരോപണവുമായി സഞ്ജയ് റാവത്ത്
- എക്സലോജിക് കേസ്: ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തി വീണ,കനത്ത സുരക്ഷ
- മാധ്യമപ്രവർത്തകരല്ലാത്ത പുരുഷന്മാരെല്ലാം ഇറങ്ങണം, കെഎസ്ആർടിസി ബസിൽ ആക്രോശിച്ച് ഫാത്തിമ തഹ്ലിയ (വീഡിയോ)
- യുദ്ധം കഴിഞ്ഞാലും വിലക്കയറ്റം തല്ക്കാലം തുടരും; കാരണം ഇതാണ്
പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്നു; നിസാം ബഷീറിന്റെ 'ഐ നോബഡി' ജൂലൈ 9ന് തിയേറ്ററുകളിലേക്ക്
മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ 'ഐ നോബഡി' റിലീസിനൊരുങ്ങുന്നു.
മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ 'ഐ നോബഡി' റിലീസിനൊരുങ്ങുന്നു. സംവിധായകന് നിസാം ബഷീറും നടന് പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജൂലൈ 9നാണ് തിയേറ്ററുകളിലെത്തുക. റോഷാക്കിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന സിനിമ എന്ന നിലയിലും പാര്‍വതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്ന നിലയിലും വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് മുകളിലുള്ളത്.
സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലവും ഡാര്‍ക്ക് ഹ്യൂമര്‍ ഘടകങ്ങളും ചേര്‍ന്ന ഒരു ത്രില്ലര്‍ അനുഭവമാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചനകള്‍. സമീര്‍ അബ്ദുളാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാധാരണ കുടുംബജീവിതം നയിക്കുന്ന രാജീവന് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ഒരു ബാങ്ക് കവര്‍ച്ചയും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളും തീര്‍ക്കുന്ന ദുരൂഹതയിലൂടെയാണ് സിനിമ നീളുന്നത്.
പൃഥ്വിരാജിനും പാര്‍വതിക്കുമൊപ്പം ഹക്കീം ഷാജഹാന്, വിനയ് ഫോര്‍ട്ട്, ലുക്മാന് അവറാന്, ഗണപതി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്ന് നിന്റെ മൊയ്തീന്, കൂടെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നതും സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.
നിസാം ബഷീറിന്റെ സംവിധാനശൈലിയില്‍ പൃഥ്വിരാജ് എത്തുന്നു എന്നതും സിനിമയുടെ ത്രില്ലര്‍ സ്വഭാവവും സിനിമയുടെ മുകളിലുള്ള പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. നിസാം ബഷീര്‍- പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ നിന്നും വ്യത്യസ്തമായ സിനിമയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.ALSO READ: പ്രണയം മാത്രമല്ല, വിവാഹിതരാണ്, സെൻഡായയുമായുള്ള വിവാഹം സ്ഥിരീകരിച്ച് ടോം ഹോളണ്ട്