കൊവിഡ് പ്രതിസന്ധിയിൽ പ്രതിഫലം വെട്ടിക്കുറച്ച് കീർത്തി സുരേഷ്

അഭിറാം മനോഹർ| Last Updated: ചൊവ്വ, 16 ജൂണ്‍ 2020 (20:59 IST)
കൊവിഡ് വ്യാപനം മൂലം സിനിമാമേഖലക്കുണ്ടായ പ്രതിസന്ധി മറികടക്കാൻ പ്രതിഫലം വെട്ടിക്കുറച്ച് നടി കീർത്തി സുരേഷ്. തന്റെ പ്രതിഫലതുകയിൽ നിന്നും 20 മുതല്‍ 30 ശതമാനത്തോളം പ്രതിഫലം വെട്ടിക്കുറക്കാനാണ് കീര്‍ത്തി തീരുമാനിച്ചതെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത്. ഇതോടെ പ്രതിഫലം കുറയ്ക്കാന്‍ തയാറാണെന്ന് അറിയിക്കുന്ന ആദ്യ താരമായിരിക്കുകയാണ് കീര്‍ത്തി.

അതേസമയം കീർത്തിയുടെ പുതിയ ചിത്രമായ ജൂൺ 19ന് ആമസോൺ പ്രൈമിൽ റിലീസിനെത്തും.സൈക്കോ കില്ലറെ തേടിയുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.ചിത്രത്തിന്റെ ടീസറും ട്രൈലറുമെല്ലാം നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :