ജി ആര്‍ ഇന്ദുഗോപൻറെ ത്രില്ലർ ചിത്രം 'വുൾഫ്', അർജ്ജുൻ അശോകൻ നായകൻ !

കെ ആർ അനൂപ്| Last Modified ചൊവ്വ, 24 നവം‌ബര്‍ 2020 (14:10 IST)
അടിപൊളി ത്രില്ലറിന്റെ സൂചനയുമായി അര്‍ജ്ജുന്‍ അശോകന്‍ - സംയുക്ത മേനോന്‍ ടീമിൻറെ 'വുൾഫ്' ടൈറ്റിൽ പോസ്റ്റർ എത്തി. ഫഹദ് ഫാസിൽ തൻറെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ
പോസ്റ്റർ റിലീസ് ചെയ്തത്. അസീസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇമോഷണൽ ത്രില്ലർ ആണ്. ക്രൈം രചനകളിലൂടെ ശ്രദ്ധേയനായ
എഴുത്തുകാരൻ ജി ആര്‍ ഇന്ദുഗോപനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് ഷൈൻ ടോം ചാക്കോ എത്തുന്നത്. സംയുക്ത മേനോനെ വിവാഹം കഴിക്കാൻ എത്തുന്ന ചെറുപ്പക്കാരാനായാണ് ഈ സിനിമയിൽ വേഷമിടുന്നത്. ജാഫർ ഇടുക്കി, ഇർഷാദ് എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്. വിരലിലെണ്ണാവുന്ന അഭിനേതാക്കൾ മാത്രമേ ചിത്രത്തിലുണ്ടാവുക എന്നതാണ് വിവരം.

ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിർമ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :