സൂപ്പർ സ്റ്റാറുകളുടെ കാലം കഴിഞ്ഞു, ഇപ്പോഴും താരമായിരിക്കുന്നവർ ദൈവത്തിന് നന്ദി പറയണം: പ്രിയദർശൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 22 ജൂലൈ 2021 (19:36 IST)
സൂപ്പർസ്റ്റാറുകളുടെ കാലം കഴിഞ്ഞുവെന്ന് സംവിധായകൻ പ്രിയദർശൻ. ഇപ്പോഴും സൂപ്പർ സ്റ്റാർഡം അനുഭവിക്കുന്നവർ ദൈവത്തിനോട് നന്ദി പറയണം. താരങ്ങളിൽ നിന്ന് മാറി മികച്ച ഉള്ളടക്കമായിരിക്കും ഇനി മുതൽ സൂപ്പർതാരങ്ങളെന്ന് പി‌ടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിനിമാ മേഖല അടിമുടി മാറികൊണ്ടിരിക്കുകയാണ്. സൂപ്പർ താരങ്ങളുടെ അവസാനകാലഘട്ടമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന് സൂപ്പർസ്റ്റാർഡം ആസ്വദിക്കുന്നത് ആരൊക്കെയായാലും ഷാറൂഖ് ഖാനോ, അക്ഷയ് കുമാറോ,സൽമാൻ ഖാനോ ആയാലും അവർ ദൈവത്തിനോട് നന്ദി പറയണം. ഉള്ളടക്കങ്ങൾ ആയിരിക്കും നാളത്തെ സൂപ്പർസ്റ്റാറുകൾ.
പ്രിയദർശൻ പറഞ്ഞു.

സിനിമകൾ കൂടുതൽ റിയലിസ്റ്റിക്കായി വരുന്നതാണ് പുതിയ മാറ്റമെന്നും കോമഡിയായാലും സീരിയസ് ആയാലും വിശ്വസനീയമായി എടുക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും പ്രിയദർശൻ അഭിപ്രായപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :