'ദൃശ്യം 2' കന്നഡ റീമേക്ക് പ്രഖ്യാപിച്ചു, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഏപ്രില്‍ 2021 (17:15 IST)

ഒ.ടി.ടി റിലീസ് ചെയ്ത മോഹന്‍ലാലിന്റ 'ദൃശ്യം 2' വന്‍ വിജയമായി മാറിയിരുന്നു. സിനിമ ഒന്നിലധികം ഭാഷകളിലേക്ക് റീമേക്കും ചെയ്യുന്നുണ്ട്. വെങ്കിടേഷ് നായകനായി അഭിനയിക്കുന്ന തെലുങ്ക് റീമേക്കിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.കന്നഡ പതിപ്പും ഒരുങ്ങുകയാണ്. മലയാളത്തിലെ ദൃശ്യം കന്നഡയിലേക്ക് എത്തുമ്പോള്‍ 'ദൃശ്യ' എന്ന ടൈറ്റിലായി മാറും. ആദ്യഭാഗം നിര്‍മ്മിച്ച അതേ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വി രവിചന്ദ്രന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇറങ്ങിയ ചിത്രം മലയാളികളല്ലാത്ത നിരവധി പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. അതിനാല്‍ തന്നെ റീമേക്കില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, മീന, ആശ ശരത്, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍,മുരളി ഗോപി, സായ് കുമാര്‍, ഗണേഷ് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :