'ആദ്യത്തേത് എപ്പോഴും സ്‌പെഷ്യലാണ്', തെലുങ്ക് സിനിമയുടെ തിരക്കില്‍ നസ്രിയ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (15:52 IST)


ബാലതാരമായെത്തി സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടിയാണ് നസ്രിയ. മലയാളത്തിന് പുറത്തും ഒരുപാട് ആരാധകരുള്ള താരം തന്റെ ആദ്യത്തെ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്.'അണ്‍ടെ സുന്ദരാനികി' പേരിട്ടിരിക്കുന്ന സിനിമയുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചു.

ആദ്യ തെലുങ്ക് ചിത്രം ആയതിനാല്‍ അത് തനിക്ക് സ്‌പെഷ്യല്‍ ആണെന്ന് നടി പറഞ്ഞു. സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരവും താരം കൈമാറി.നാച്ചുറല്‍ സൂപ്പര്‍സ്റ്റാര്‍ നാനിയാണ് നായകന്‍. നാനിയുടെ 28ാം ചിത്രമാണിത്. വിവേക് ആത്രേയയാണ് സംവിധാനം. സൂരരൈ പോട്രിന്റെ ഛായാഗ്രഹകന്‍ നികേത് ബോമ്മിയാണ് ഈ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്.രവിതേജ ഗിരിജാല എഡിറ്റിംഗും നിര്‍വഹിക്കുന്നു. വിവേക് സാഗറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

മണിയറയിലെ അശോകന്‍ എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :