കൈതിയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു, നായകൻ ഹൃതിക്ക് റോഷൻ?

അഭിറാം മനോഹർ| Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (13:44 IST)
തമിഴ് സിനിമയുടെ സ്ഥിരം ഫോർമുലകളിൽ നിന്നും മാറി സഞ്ചരിച്ച് വൻ വിജയം നേടിയ ചിത്രമായിരുന്നു കൈതി. കാർത്തി നായകനായൊരുങ്ങിയ ചിത്രം തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകനെ മുൾമുനയിൽ പിടിച്ചിരുത്തിയ ചിത്രമായിരുന്നു.സ്ഥിരം ഫോർമുലകൾ ഇല്ലാതിരുന്നിട്ടും തമിഴിലെ വലിയ വിജയമായി മാറിയ തമിഴിൽ ഒരുക്കിയത് ലോകേഷ് കനകരാജ് ആണ്. ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി പതിപ്പിനായി അണിയറക്കാർ ഹൃതിക്ക് റോഷനെ സമീപിച്ചതായാണ് പുതിയ വാർത്ത.

ബോളിവുഡ് റീമേക്ക് വരുന്നതായി നേരത്തെ ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നെങ്കിലും ചിത്രത്തിലെ അഭിനേതാക്കൾ ആരായിരിക്കും എന്നതിനെ പറ്റി വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിരുന്നില്ല. ചിത്രത്തിനായി ബോളിവുഡ് താരം അജയ് ദേവ്‌ഗണെ അണിയറപ്രവർത്തകർ സമീപിച്ചതായും നേരത്തെ വാർത്തകൾ വന്നിരുന്നു.

റിയലന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയര്‍ പിക്ചേഴ്സുമായി ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നത്. ലോകേഷ് കങ്കരാജ് തന്നെയായിരിക്കും ഹിന്ദി പതിപ്പും സംവിധാനം ചെയ്യുക. ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന വിജയ് ചിത്രമായ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ ശേഷമായിരിക്കും കൈതി റീമേക്ക് ആരംഭിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :