1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Highcourt verdict in Janaki vs state of kerala controversy

എന്താണ് ജാനകി എന്ന പേരിന് കുഴപ്പം, എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിക്കും, ജെഎസ്‌കെ കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി

HighCourt
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയിലെ കഥാപാത്രത്തിന് ജാനകി എന്ന പേര് നല്‍കിയതില്‍ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് കേരള ഹൈക്കോടതി. സിനിമയുടെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ച സെന്‍സര്‍ ബോര്‍ഡിനോട് നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. പ്രദര്‍ശനാനുമതി തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് കൊണ്ട് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
 
ജാനകി എന്ന പേരിടുന്നതിനുള്ള തടസം എന്താണെന്ന് കൃത്യമായ ഉത്തരം വേണം. ആരുടെ വികാരങ്ങളെയാണ് വൃണപ്പെടുത്തുന്നതെന്ന് മറുപടി നല്‍കണം. സെന്‍സര്‍ ബോര്‍ഡാണോ പേരിടാന്‍ സംവിധായകനോട് നിര്‍ദേശിക്കുന്നത്. ബുധനാഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ എല്ലാത്തതിനും വ്യക്തമായ മറുപടി വേണം. ഇതില്‍ ജാനകി എന്ന പേര് വന്നത് ഏത് മതവിഭാഗത്തെയാണ് വേദനിപ്പിക്കുന്നത്. രാജ്യത്ത് 80 ശതമാനം ആളുകള്‍ക്കും ഏതെങ്കിലും മതപരമായ പേരുകളാണുള്ളത്. രാമനെന്നും കൃഷ്ണനെന്നും മുഹമ്മദെന്നും പേരുള്ളവരുണ്ട്. എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കും. ഈ സാഹചര്യത്തില്‍ ജാനകി എന്ന പേര് കൊടുത്തതില്‍ എന്താണ് കുഴപ്പം. സെന്‍സര്‍ ബോര്‍ഡ് കലാകാരന്മാരോട് കല്‍പ്പിക്കുകാണോ? കോടതി ചോദിച്ചു.
അടുത്ത ലേഖനം
Mohanlal - Jude Anthany Joseph Movie: മോഹന്‍ലാലും ജൂഡും ഒന്നിക്കുന്നു; നിര്‍മാണം ആശിര്‍വാദ് സിനിമാസ്?