ഫോറൻസിക്കിൻറെ തെലുങ്കു പതിപ്പിന് ഒടിടി റിലീസ് !

കെ ആർ അനൂപ്| Last Modified വെള്ളി, 31 ജൂലൈ 2020 (18:58 IST)
ടോവിനോ തോമസ് നായകനായെത്തിയ ഫോറൻസിക്കിൻറെ തെലുങ്കു പതിപ്പിന് ഒടിടി റിലീസ്. ചിത്രമായ ഫോറൻസിക് തെലുങ്ക് മൊഴിമാറ്റ ചിത്രമായാണ് പുറത്തു വരുന്നത്. അഹ വീഡിയോയിലൂടെ ഇന്നുമുതൽ (31 ജൂലായ്) സ്ട്രീമിംഗ് ആരംഭിക്കും. അതേസമയം ഫോറൻസിക് ഒറിജിനൽ പതിപ്പ് നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത ചിത്രത്തിൽ മംമ്ത മോഹൻദാസ് നായികയായെത്തിയത്.

രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റേബ മോണിക്ക ജോണ്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത്,മുരളി, അനില്‍ മുരളി എന്നിവരും ചിത്രത്തിൻറെ ഭാഗമായിരുന്നു. ജേക്സ് ബിജോയ് ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചു. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :