ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടു നാളുകളായി. ഒരിക്കൽ പോലും താരങ്ങൾ ഇതിനോട് പ്രതികരിച്ചിരുന്നില്ല. അടുത്തിടെ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോൾ വിജയ് ദേവറരക്കോണ്ടയുമായുള്ള വിവാഹവാർത്ത തുറന്നു പറയുകയാണ് രശ്‌മിക.
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുമെന്ന് റിപ്പോർട്ട് പ്രചരിക്കുന്നതിനിടെയാണ് പ്രണയകാര്യം രശ്‌മിക തുറന്നു സമ്മതിച്ചത്. വിജയ്‌യെ വിവാഹം ചെയ്യുമെന്നാണ് രശ്‌മിക ഒരു പരുപാടിയിൽ തുറന്നു സമ്മതിച്ചത്.
തന്റെ വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചുള്ള രശ്മികയുടെ വാക്കുകള്‍ വൈറലാവുകയാണ്. ഓണസ്റ്റ് ടൗണ്‍ഹാളുമായുള്ള സംഭാഷണത്തിലാണ് രശ്മിക മനസ് തുറന്നത്. എന്താണ് തന്റെ കാഴ്ചപ്പാടിലെ പ്രണയമെന്നും താന്‍ മനസില്‍ കാണുന്ന പങ്കാളിയ്ക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എന്തെല്ലാമാണെന്നുമാണ് രശ്മിക പറയുന്നത്.
'ആഴത്തില്‍ മനസിലാക്കുന്ന ആളുകളാണ് എന്റെ ടൈപ്പ്. ജെനറിക് അര്‍ത്ഥത്തിലല്ല പറയുന്നത്. ജീവിതത്തിന്റെ തന്റേതായ കാഴ്ചപ്പാടില്‍ നിന്നും മനസിലാക്കുന്നവനാകണം. മനസിലാക്കാന്‍ തയ്യാറായ ഒരാളായിരിക്കണം. സത്യസന്ധതയുള്ള, എനിക്കൊപ്പം യുദ്ധത്തിന് തയ്യാറാകുന്ന ഒരാള്‍. നാളെ എനിക്കെതിരെ ഒരു യുദ്ധം വന്നാല്‍ അവന്‍ എന്റെ കൂടെയുണ്ടാകുമെന്ന് എനിക്കറിയാം. ഞാനും അത് തന്നെ ചെയ്യും. അവന് വേണ്ടി ഏത് ദിവസവും ഞാന്‍ ബുള്ളറ്റ് ഏറ്റുവാങ്ങും. അങ്ങനെയുള്ള ആളാണ് എന്റെ ആള്‍', രശ്മിക പറയുന്നത്.