'ഫാമിലി' വേള്‍ഡ് പ്രീമിയര്‍,റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ദിവ്യ പ്രഭയുടെ 'ഫാമിലി'

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (10:10 IST)
വിനയ് ഫോര്‍ട്ട്, എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫാമിലി.ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍. ചിത്രത്തിന്റെയും ഭാഗമായതില്‍ സന്തോഷം ഉണ്ടെന്നും മുഴുവന്‍ ടീമിനും അഭിനന്ദനങ്ങളെന്നും നടി ദിവ്യ പ്രഭ പറഞ്ഞു.

52-ാമത് റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേള നെതര്‍ലാന്‍ഡ്സ്സില്‍ ജനുവരി 26 മുതല്‍ ഫെബ്രുവരി 6 വരെ നടക്കും.
നില്‍ജ കെ. ബേബി, മാത്യു തോമസ്, അഭിജ ശിവകല തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.ന്യൂട്ടണ്‍ സിനിമ ചിത്രം നിര്‍മ്മിക്കുന്നു.ഛായാഗ്രഹണം ജലീല്‍ ബാദുഷ. ആര്‍ട് അരുണ്‍ ജോസ്. സംഗീതം ബേസില്‍ സി.ജെ. മേക്കപ്പ് മിറ്റ ആന്റണി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :