ആരതിപൊടി എൻ്റെ പെണ്ണ്, അവളെ വേദനിപ്പിച്ചാൽ മൂക്കാമണ്ട അടിച്ച് പൊളിക്കും, ഇൻസ്റ്റഗ്രാം പോസ്റ്റുമായി ഡോ. റോബിൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 ഫെബ്രുവരി 2023 (14:39 IST)
ബിഗ്ബോസ് മലയാളം സീസൺ 4ലെ മത്സരാർഥിയായ ഡോ രാധാകൃഷ്ണനും നടിയും സംരഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. താരങ്ങളുടെ വിവാഹനിശ്ചയ ചടങ്ങ് വലിയ വാർത്തയായിരുന്നു.

നിശ്ചയത്തിന് ശേഷം ആരതിപൊടിക്കൊപ്പമുള്ള ചിത്രത്തിൻ്റെ കൂടെ ഡോ റോബിൻ കുറിച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ആരതി പൊടി ഔദ്യോഗികമായി തൻ്റെ പെണ്ണായിരിക്കുകയാണെന്നും ആരെങ്കിലും ഇനിയും ആരതിയെ മനഃപൂർവ്വം വേദനിപ്പിക്കാൻ ശ്രമിച്ചാൽ അവൻ്റെ മൂക്കാമണ്ഡ അടിച്ചുപൊട്ടിക്കുമെന്നുമാണ് റോബിൻ്റെ പോസ്റ്റ്. ഇതൊരു മുന്നറിയിപ്പായി കണക്കാക്കണമെന്നും റോബിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

റോബിൻ്റെയും ആരതി പൊടിയുടെയും വിവാഹനിശ്ചയത്തിന് മുൻപ് ആരതിയുടെ പേര് പറയാതെ ബിഗ്ബോസ് സീസൺ 4ലെ മറ്റൊരു മത്സരാർഥിയായിരുന്ന റിയാസ് സലീം പരിഹസിച്ചിരുന്നു. ഇതിനെതിരെ അന്ന് തന്നെ റോബിൻ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷമാണ് വിവാഹനിശ്ചയശേഷം റോബിൻ്റെ പുതിയ പോസ്റ്റ്.
A post shared by Dr Radhakrishnan (@dr.robin_radhakrishnan)
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :