'ഒരു തിരഞ്ഞെടുപ്പ് ആളുകളെ കൊല്ലുകയില്ല'; വിമര്‍ശകര്‍ക്ക് തക്ക മറുപടി നല്‍കി ദിയ കൃഷ്ണ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 മെയ് 2021 (15:03 IST)

തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കൃഷ്ണ കുമാറിനെതിരെ ട്രോളുകളും പരിഹാസങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതിനെല്ലാം ഒരൊറ്റ മറുപടി കൊണ്ട് വായടപ്പിച്ചിരിക്കുകയാണ് മകള്‍ ദിയ കൃഷ്ണ. സാമൂഹ്യ മാധ്യമത്തില്‍ ദിയ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് താഴെ വന്ന് കമന്റിന് മാസ്സ് മറുപടിയാണ് താരപുത്രി നല്‍കിയത്.

'അച്ഛന്‍ സുഖമായി സുഖമായി ഇരിക്കുന്നണ്ടല്ലോ അല്ലേ?'- എന്നാണ് ഒരു വിമര്‍ശകന്റെ ചോദ്യം.

'ഒരു തിരഞ്ഞെടുപ്പ് ആളുകളെ കൊല്ലുകയില്ല.പക്ഷേ കൊറോണയ്ക്ക് അതിന് കഴിയും. വീട്ടില്‍ സുരക്ഷിതമായി തുടരുക.'-ദിയ മറുപടിയായി കുറിച്ചു.

കൃഷ്ണ കുമാറിന്റെ തോല്‍വിക്ക് പിന്നാലെ മക്കള്‍ക്ക് നേരെയും സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമാക്കുകയാണ്. മകളും നടിയുമായ അഹാനക്കെതിരെയും മോശമായ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വരുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :