വിജയും ഞാനും നല്ല സുഹൃത്തുക്കളാണ്, എന്നോടൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് അദ്ദേഹം -സിദ്ദിഖ്

അഭിറാം മനോഹർ| Last Modified വെള്ളി, 21 ഫെബ്രുവരി 2020 (17:12 IST)
തമിഴ് സൂപ്പർ താരം വിജയ്‌ക്ക് തന്നോടൊപ്പം ഇനിയും ചെയ്യാൻ ആഗ്രഹമുണ്ടെന്ന് സംവിധായകൻ സിദ്ദിഖ്. സിനിമാവാരികയായ വെള്ളിനക്ഷത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യം വിശദമാക്കിയത്.
ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. എന്ന് കരുതി എല്ലായിപ്പോഴും വിളിക്കാറില്ല. എന്നാൽ ഞാൻ എപ്പോൾ വിളിച്ചാലും അദ്ദേഹം ഫോണെടുക്കുകയും സംസാരിക്കുകയും ചെയ്യും.എന്നോടൊപ്പം പടം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ് അദ്ദേഹം- സിദ്ദിഖ് പറഞ്ഞു.

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖ് വിജയ്യെ നായകനാക്കി രണ്ട് ചിത്രങ്ങൾ തമിഴിൽ ഒരുക്കിയിട്ടുണ്ട്. മലയാള ചിത്രങ്ങളായ ഫ്രണ്ട്‌സ്,ബോഡി ഗാർഡ് എന്നീ ചിത്രങ്ങളുടെ തമിഴ് റീമേക്കുകളിലാണ് സിദ്ദിഖ് വിജയെ നായകനാക്കി സംവിധാനം ചെയ്‌തത്. രണ്ട് ചിത്രങ്ങളും തമിഴ്നാട്ടിൽ വൻ വിജയങ്ങളുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :