'ജോജിയിലെ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍'; ദിലീഷ് പോത്തന്റെ സംവിധാന മികവിനെ പ്രശംസിച്ച് ഗീതു മോഹന്‍ദാസ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (11:01 IST)

ഇക്കഴിഞ്ഞ ദിവസം ഒ.ടി.ടി റിലീസ് ചെയ്ത 'ജോജി'യ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയ്ക്കും സംവിധായകനും തിരക്കഥാകൃത്തിനും എല്ലാം അഭിനന്ദനങ്ങളുടെ കൂമ്പാരമാണ് സോഷ്യല്‍ മീഡിയയിലൂടെ വരുന്നത്. ഇപ്പോളിതാ ദിലീഷ് പോത്തന്റെ സംവിധാന മികവിനെ
പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ്.

'ജോജി എന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍. മിഴിവോടെയും കുറ്റമറ്റ പ്രകടനങ്ങളിലൂടെയും എഴുതാനും നടപ്പിലാക്കാനും അവരെ പ്രചോദിപ്പിച്ചു. ജോജിക്ക് ഒരു വാക്ക് - ടെറിഫിക് '- ഗീതു മോഹന്‍ദാസ് കുറിച്ചു.

ഷെയ്ക്‌സ്പീരിയന്‍ ദുരന്തനാടകം മാക്ബത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് ഒരുക്കിയ 'ജോജി'ക്ക് മികച്ച പ്രതികരണമാണ് എങ്ങു നിന്നും ലഭിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :