ആയിരം തൊട്ട് രൺവീറിൻ്റെ ധുരന്ദർ; രണ്ടാം ഭാ​ഗം ഉടൻ?

റിലീസ് ചെയ്ത് 20 ദിവസങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് ധുരന്ദറിൻ്റെ റെക്കോർ‍ഡ് നേട്ടം

Ranveer Singh, Dhurandhar 2
രേണുക വേണു| Last Modified വെള്ളി, 26 ഡിസം‌ബര്‍ 2025 (20:09 IST)


ആയിരം കോടി ക്ലബ്ബിൽ ഇടംപിടിച്ച് രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യധർ സംവിധാനം ചെയ്ത ചിത്രം ധുരന്ദർ. ഇതോടെ 2025ലെ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കിയ ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് 20 ദിവസങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് ധുരന്ദറിൻ്റെ റെക്കോർ‍ഡ് നേട്ടം.

ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങിയ സ്പൈ ആക്ഷൻ ചിത്രം കാന്താര ചാപ്റ്റർ 1നേയും മറികടന്നാണ് ധുരന്ദറിന്റെ വിജയം. ഇന്ത്യയിൽ മാത്രം ‘ധുരന്ദർ’ 668.80 കോടിയും ആഗോള ബോക്സ് ഓഫീസിൽ 1006.7 കോടിയും നേടി. 850 കോടിയായിരുന്നു കാന്താര സ്വന്തമാക്കിയത്.

അതേസമയം ചിത്രത്തിൻ്റെ രണ്ടാം ഭാ​ഗം അടുത്ത വർഷത്തോടെ തിയേറ്ററുകളിലെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19നായിരിക്കും രണ്ടാം ഭാ​ഗം റിലീസ് ചെയ്യുക.

4.30 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ നേട്ടം. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :