വരുന്നത് ഒരു ഒന്നൊന്നര വരവാണ്, ‘ധുരന്ധർ 2: ദി റിവെഞ്ച്’ ഒടിടി അവകാശങ്ങൾ വിറ്റുപോയത് 150 കോടിക്ക്

Ranveer Singh, Dhurandhar 2
അഭിറാം മനോഹർ| Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (16:35 IST)
ഇന്ത്യന്‍ സിനിമയെ പിടിച്ചുകുലുക്കിയ വമ്പന്‍ വിജയത്തിന് പിന്നാലെ ധുരന്ധര്‍ രണ്ടാം ഭാഗത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങള്‍ 150 കോടിക്ക് സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്. അടുത്ത കാലത്തായി ഒരു ഹിന്ദി സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ ഡിജിറ്റല്‍ ഡീലുകളില്‍ ഒന്നാണ് ധുരന്ധറിന് ലഭിച്ചിരിക്കുന്നത്.

ആദ്യ ഭാഗമായ 'ധുരന്ധര്‍' ബോക്സ് ഓഫീസിലും ഒടിടി പ്ലാറ്റ്ഫോമുകളിലും മികച്ച പ്രതികരണം നേടിയതോടെയാണ് രണ്ടാം ഭാഗത്തിന്റെ അവകാശങ്ങള്‍ വമ്പന്‍ തുകയ്ക്ക് വിറ്റുപോയിരിക്കുന്നത്. ഇന്ത്യന്‍ ബോക്‌സോഫീസില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച ധുരന്ധര്‍ ആദ്യഭാഗം 85 കോടിയ്ക്കായിരുന്നു നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത്. ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാം ഭാഗം 2026 മാര്‍ച്ച് 19നാണ് തിയേറ്ററുകളിലെത്തുന്നത്.തിയേറ്റര്‍ റിലീസിന് ശേഷം ഏകദേശം രണ്ട് മാസത്തിനുള്ളില്‍ ചിത്രം ഒരു പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.

രണ്‍വീര്‍ സിങ്ങിനൊപ്പം അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആര്‍ മാധവന്‍, സാറ അര്‍ജുന്‍, അര്‍ജുന്‍ റാം പാല്‍ തുടങ്ങി വലിയ താരനിരയാണ് സിനിമയില്‍ അണിനിരന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :