1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Daya Manju pillai about her parents divorce

അച്ഛനും അമ്മയും പിരിയുകയാണെന്ന് പറഞ്ഞപ്പോൾ ഞാനാണ് കൂടുതൽ സപ്പോർട്ട് ചെയ്തത്: മഞ്ജു പിള്ളയുടെ മകൾ ദയ

ഇവരുടെ മകൾ ദയ സുജിത്തും സമൂഹമാധ്യമങ്ങളിൽ വൈറലായ താരമാണ്.

Daya
കുടുംബ പ്രേക്ഷകർക്കും സിനിമാപ്രേമികൾക്കും ഒന്നടങ്കം പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. ക്യാമറാമാൻ സുജിത്ത് വാസുദേവിനെയാണ് മഞ്ജു പിള്ള വിവാഹം ചെയ്തത്. മഞ്ജുവിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകളുണ്ട്. അടുത്തിടെയാണ്  ഇരുവരും വെറിപിരിഞ്ഞത്. ഇവരുടെ മകൾ ദയ സുജിത്തും സമൂഹമാധ്യമങ്ങളിൽ വൈറലായ താരമാണ്.
 
 ഇറ്റലിയിൽ നിന്നും ഫാഷൻ ഡിസൈനിങ് പഠനം പൂർത്തിയാക്കി അടുത്തിടെയാണ് ദയ നാട്ടിലെത്തിയത്. ഇരുവരും ഒന്നിച്ചെത്തിയ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തെ ഏറ്റവുമധികം പിന്തുണച്ചത് താനാണെന്ന് ദയ പറയുന്നു. രേഖാ മേനോനുമായുള്ള അഭിമുഖത്തിലാണ് ദയ മനസു തുറന്നത്.
 
''അച്ഛനും അമ്മയും എന്നോട് വന്നിട്ട് അവർ സെപ്പറേറ്റ് ആവുകയാണ്, സന്തോഷത്തോടെയാണ് എന്നു പറഞ്ഞപ്പോൾ ഞാനാണ് അവരെ രണ്ടാളെയും ഏറ്റവുമധികം സപ്പോർട്ട് ചെയ്തത്. ആളുകൾ എന്തെങ്കിലുമൊക്കെ പറയും, സമൂഹം തെറ്റായി കാണും എന്നൊക്കെ എല്ലാവരും പറഞ്ഞു. അമ്മ ഒരു സ്ത്രീ ആയതുകൊണ്ട് മോശമായി പറയും, അമ്മയുടെ രണ്ടാം വിവാഹം ആയിട്ടും ഇങ്ങനെ സംഭവിച്ചതിൽ മോശം പറയും അങ്ങനെ കുറെ കാര്യങ്ങൾ എല്ലാവരും പറഞ്ഞു.
 
പക്ഷെ ഈ ജീവിതത്തിൽ അവർ രണ്ടുപേരും ഹാപ്പി അല്ല. പിന്നെ എന്തിനാണ് ഫോഴ്സ് ചെയ്ത് അവരെ ഒന്നിപ്പിക്കുന്നത്. അവർ വേർപിരിയുന്നതിലൂടെ അവർക്ക് രണ്ടാൾക്കും സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ എനിക്കും അത് ഓക്കെ ആണ്. ഞാൻ അവരോട് പറഞ്ഞത് മുന്നോട്ട് പൊയ്ക്കോളൂ, ആളുകൾ പറയുന്നത് ഒന്നും നോക്കണ്ട എന്നാണ്. ഞാൻ ഫുൾ സപ്പോർട്ട് ആയിരുന്നു.
 
ഒരേയൊരു കാര്യത്തിനാണ് എനിക്ക് വിഷമം തോന്നിയത്. അത് ഫാമിലി ട്രിപ്പ് ആണ്. പണ്ട് ഞാൻ നിർബന്ധിച്ചാണ് ഹോങ്കോങ് പോയതും സിംഗപ്പൂർ പോയതുമൊക്കെ. ഞാൻ സെപ്പറേറ്റ് ട്രാവൽ ചെയ്യാറുണ്ട്. അച്ഛന്റെ വർക്ക് കാരണം അച്ഛന്റെ കൂടെ കൂടുതൽ പറ്റാറില്ല, അമ്മയുടെ ഒപ്പമാണ് കൂടുതലും യാത്ര ചെയ്യുന്നത്. അത് മാത്രം ആണ് എനിക്ക് ഇവർ പിരിഞ്ഞതിൽ ഏറ്റവും സങ്കടം തോന്നുന്നത്'', ദയ അഭിമുഖത്തിൽ പറഞ്ഞു.
 
അടുത്ത ലേഖനം
'ഒരു സിനിമ ചെയ്യണമെന്നേ പറഞ്ഞുള്ളൂ, നന്നായി ചെയ്താൽ അവർക്ക് കൊള്ളാം': വിസ്മയയുടെ അരങ്ങേറ്റത്തെ കുറിച്ച് മോഹൻലാൽ