മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

Urvashi daughter, Urvashi- manoj k jayan, Tejalakshmi to cinema, Kunjaata,ഉർവശിയുടെ മകൾ, മനോജ് കെ ജയൻ മകൾ, തേജലക്ഷ്മി, കുഞ്ഞാറ്റ സിനിമയിലേക്ക്
അഭിറാം മനോഹർ| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (17:16 IST)
ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ നായികയാകുന്നു. ഇനിയും പേരിടാത്ത മലയാള സിനിമയിലൂടെയാകും കുഞ്ഞാറ്റ നായികയായി അരങ്ങേറുക. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. സമൂഹമാധ്യമങ്ങളില്‍ സജീവമായ കുഞ്ഞാറ്റയുടെ റീലുകളും ടിക് ടോക് വീഡിയകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

യുകെയിലെ പഠനത്തിന് ശേഷം സിനിമയിലെത്തുമെന്ന സൂചന മുന്‍പ് അഭിമുഖങ്ങളില്‍ കുഞ്ഞാറ്റ നല്‍കിയിരുന്നു. മനോജ് കെ ജയനും ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. വനിതാ ഫിലിം അവാര്‍ഡ്‌സിനിടെ മകള്‍ കുഞ്ഞാറ്റ അഭിനയത്തില്‍ മിടുക്കിയാണെന്നും എന്നാല്‍ പഠനം കഴിഞ്ഞ് മാത്രം മതി അഭിനയമെന്ന തീരുമാനത്തിലാണെന്നും മനോജ് കെ ജയന്‍ പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :