Jana Nayakan: 'കേട്ട് മടുത്തു, ഈ പരുപാടി നിർത്തിക്കൂടെ'; ജനനായകനിലെ ഗാനത്തിന് വിമർശനം

നിഹാരിക കെ.എസ്| Last Modified ഞായര്‍, 9 നവം‌ബര്‍ 2025 (17:06 IST)
ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ജനനായകൻ. വിജയുടെ അവസാന സിനിമയാകും ഇത്. ചിത്രത്തിലെ ഫസ്റ്റ് സിംഗിൾ ഇന്നലെ പുറത്തിറങ്ങി. അനിരുദ്ധിന്റെ സംഗീതത്തിൽ നിറഞ്ഞാടുന്ന വിജയ്‌യെ ആണ് ഗാനത്തിൽ കാണുന്നത്. ഒപ്പം കട്ടയ്ക്ക് പൂജ ഹെഗ്ഡെയും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും ചുവടുവെക്കുന്നുണ്ട്.

ഒരു പക്കാ സെലിബ്രേഷൻ വൈബിൽ ഒരുക്കിയ ഗാനമാണ് 'ദളപതി കച്ചേരി' എന്ന പേരിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഗാനം പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. ഗാനത്തിന്റെ വരികളിൽ ഇടക്കിടെ 'ദളപതി' എന്ന വാക്ക് വരുന്നുണ്ട്. ഇതാണ് പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇടക്കിടെ ഗാനത്തിന്റെ വരികൾക്കിടയിൽ ദളപതി എന്ന് ഉപയോഗിക്കുന്നത് അരോചകമായി അനുഭവപ്പെടുന്നു എന്നാണ് കമന്റുകൾ.

ഗാനം പുറത്തുവന്നതിന് പിന്നാലെ ജനനായകൻ ബാലയ്യ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന സംശയങ്ങൾ ആരാധകർക്കിടയിൽ ശക്തമാകുകയാണ്. ജനനായകനിലെ ഗാനത്തിന് സമാനമായ ഒരു ഗാനം ബാലയ്യ ചിത്രത്തിലും ഉണ്ടെന്നും അതിൽ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ബാലയ്യയും ശ്രീലീലയും കാജൽ അഗർവാളും പ്രത്യക്ഷപ്പെടുന്നുണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ് വിജയ് ഫാൻസ്‌. ജനനായകനിലെ ഗാനത്തിലും വിജയ്‌ക്കൊപ്പം പൂജയും മമിതയും പ്രത്യക്ഷപ്പെടുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :