അനുബന്ധ വാര്‍ത്തകള്‍
- ശ്വേതാ മേനോൻ പറയുന്നതിൽ വിശ്വാസമില്ല, സത്യമാണെന്ന് മമ്മൂട്ടിയും മോഹൻലാലും പരസ്യമായി പറയട്ടെ : അൻസിബ
- ടിനി ടോമിനെ മാറ്റി നിർത്താൻ പോലും ശ്വേത മേനോൻ തയ്യാറായില്ല, സംരക്ഷിക്കാൻ വുമൺ കാർഡ് ഇറക്കി
- അണിയറയിൽ ഒരുക്കിയത് മറ്റൊരു 'കേരള സ്റ്റോറി'! ശ്വേത മേനോനെതിരെ വർഗീയ ധ്രുവീകരണ ആരോപണവുമായി നടിമാർ
- Helen of Sparta: മദ്യപിച്ച് വാഹനം ഓടിച്ചു; യുട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയ്ക്കെതിരെ കേസ്
- അൻസിബയുടെ പരാതികൾ തള്ളുന്നതിനു പിന്നിൽ സംഘപരിവാർ രാഷ്ട്രീയം; ജനപ്രതിനിധിയായ പ്രമുഖ നടൻ ആര്?
ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതി, കേസെടുക്കാൻ കോടതിയുടെ നിർദേശം
ലക്ഷ്മിപ്രിയ, ഭര്‍ത്താവ് ജയേഷ്, വനിതാ സെല്‍ എസ് ഐ എന്നിവര്‍ക്കെതിരെയായിരുന്നു അന്‍സിബയുടെ പരാതി.
ലക്ഷ്മിപ്രിയക്കെതിരായ നടി അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്കി കോടതി. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയിയാണ് പോലീസിന് നിര്‍ദേശം നല്‍കിയത്. വനിതാ സെല്ലില്‍ തന്നെ നിര്‍ബന്ധമായി തടഞ്ഞുവെച്ചെന്നും സ്റ്റേഷന് രേഖയില്‍ മാപ്പെഴുതി ഒപ്പിടിപ്പിച്ചെന്നുമാണ് അന്‍സിബയുടെ പരാതി. ലക്ഷ്മിപ്രിയ, ഭര്‍ത്താവ് ജയേഷ്, വനിതാ സെല്‍ എസ് ഐ എന്നിവര്‍ക്കെതിരെയായിരുന്നു അന്‍സിബയുടെ പരാതി.
അതേസമയം നടന് ടിനിടോമിനെതിരെ അന്‍സിബ നല്കിയ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം കേസെടുത്തെങ്കിലും ഇന്നലെ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് കടവന്ത്ര സ്റ്റേഷനിലെത്തിയ അന്‍സിബയെ പോലീസ് കാത്തിനിര്ത്തിയിരുന്നു. എന്നാല്‍ ഒരു മണിക്കൂറിന് മുകളില്‍ കാത്തിനിര്ത്തിയിട്ടും അന്സിബയില് നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തിയില്ല. പോലീസിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് അന്‍സിബ പ്രതികരിച്ചു.
സംഭവത്തില്‍ കടവന്ത്ര എസ്എച്ച്ഒയെ അന്വേഷണത്തില്‍ നിന്നും മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വി ഡി സതീശന് പരാതി നല്‍കുമെന്നും അന്‍സിബ വ്യക്തമാക്കി. ALSO READ: ശ്വേതാ മേനോൻ പറയുന്നതിൽ വിശ്വാസമില്ല, സത്യമാണെന്ന് മമ്മൂട്ടിയും മോഹൻലാലും പരസ്യമായി പറയട്ടെ : അൻസിബ