നടന്‍ വിക്രമിന് ഇനി ഒ.ടി.ടി റിലീസ് കാലം,2 ചിത്രങ്ങളും തിയറ്ററുകളിലേക്ക് ഇല്ല,മഹാന്‍ ആമസോണ്‍ പ്രൈമില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ജനുവരി 2022 (09:00 IST)

വിക്രമിന് ഇനി ഒ.ടി.ടി റിലീസ് കാലം. നടന്റെ വരാനിരിക്കുന്ന രണ്ടു ചിത്രങ്ങളും തിയറ്ററുകളിലേക്ക് ഇല്ല.

മഹാനും കോബ്രയും ഒ.ടി.ടി റിലീസ് ചെയ്യാന്‍ സാധ്യതയുണ്ട്.ആക്ഷന്‍ ഡ്രാമയായ മഹാന്‍ തമിഴ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.റിപ്പബ്ലിക് ദിനത്തില്‍ (ജനുവരി 26) ഇത് ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രീമിയര്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ ടീസറും ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന കോബ്രയിലെ തന്റെ ഭാഗത്തിന്റെ ഷൂട്ടിംഗ് വിക്രം പൂര്‍ത്തിയാക്കി.ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോബ്ര തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ പദ്ധതിയിടുന്നുണ്ട്. സിനിമയ്ക്ക് വന്‍ തുക ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :