‘ചതുരം’ ഒടിടി റിലീസിന്, പ്രദർശനതീയതി എപ്പോൾ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2022 (13:06 IST)
‘ചതുരം’ ഒടിടി റിലീസിന് ഒരുങ്ങുന്നു.നവംബറിൽ പ്രദർശനത്തിന് എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയില്ല.ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിച്ചു. കേന്ദ്ര കഥാപാത്രമായ സെലീനയായി സ്വാസികയുടെ പ്രകടനത്തെയും സിദ്ധാർത്ഥ് ഭരതന്റെ സംവിധാന മികവിനെയും ആളുകൾ പ്രശംസിച്ചു.

ജനുവരിയിൽ ചിത്രം ഒടിടി റിലീസ് ചെയ്യും. സംവിധായകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാർത്ഥ് ഭരതനും വിനയ് തോമസും ചേർന്നാണ്.ഛായാഗ്രഹണം പ്രദീഷ് വർമ്മ.സംഗീതം പ്രശാന്ത് പിള്ള.ഗ്രീൻവിച്ച് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷൻ്റെയും ബാനറിൽ വിനിത അജിത്തും ജോർജ്ജ് സാൻഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :