ഉണ്ണി മുകുന്ദന് ശേഷം അയ്യപ്പ ഭക്തിഗാനവുമായി ജോജുവും, വീഡിയോ കണ്ടോ ?

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 13 ജനുവരി 2022 (10:20 IST)

തന്റെ സിനിമയ്ക്കുവേണ്ടി ജോജുജോര്‍ജ് തന്നെ പാടിയ അയ്യപ്പ ഭക്തിഗാനം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. റിലീസിനൊരുങ്ങുന്ന 'അദൃശ്യം' എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ഗാനമാലപിച്ചത്.


'ചന്ദ്രകലാധരന്‍ തന്‍ മകനേ' എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ ബി കെ ഹരിനാരായണന്റേതാണ്. സംഗീതമൊരുക്കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്.
നേരത്തെ മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് വേണ്ടി ഉണ്ണിമുകുന്ദന്‍ പാടിയ അയ്യപ്പ ഭക്തിഗാനവും യൂട്യൂബില്‍ ശ്രദ്ധനേടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :