ബിടിഎസ് ഫാൻസിന് സന്തോഷ വാർത്ത, നിർബന്ധിത സൈനികസേവനം കഴിഞ്ഞ് ജങ്കൂക്കും ജിമിനും തിരിച്ചെത്തി

BTS Jimin Jungkook military discharge, Jimin and Jungkook military service complete,BTS ജിമിൻ ജങ്കൂക്ക് സൈനികസേവനം അവസാനിച്ചു,മിനും ജങ്കൂക്കും തിരിച്ചെത്തി,TS സൈനിക സേവനത്തിന് ശേഷം,TS താരങ്ങളുടെ തിരിച്ചുവരവ്,BTS പുതിയ വാർത്തകൾ
അഭിറാം മനോഹർ| Last Modified ബുധന്‍, 11 ജൂണ്‍ 2025 (15:59 IST)
സൗത്ത് കൊറിയയുടെ ആഗോള സംഗീത പ്രതിഭകളായ ബിടിഎസിന്റെ അംഗങ്ങളായ ജിമിന്‍ (Park Ji-min)യും ജങ്കുക്ക് (Jeon Jung-kook)യും 18 മാസത്തെ നിര്‍ബന്ധിത സൈനിക സേവനം പൂര്‍ത്തിയാക്കി. 2023 ഡിസംബറിലാണ് 2 പേരും സൈന്യത്തില്‍ ചേര്‍ന്നത്. ഇവരുടെ സര്‍വീസ് ബുധനാഴ്ചയാണ് അവസാനിച്ചത്. സൈനികസേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഇരുവരും സെമൂളില്‍ നടന്ന ചടങ്ങില്‍ സൈനിക വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. ഒട്ടനേകം ആരാധകരും മാധ്യമപ്രതിധികളും ചടങ്ങില്‍ ഒത്തുചേര്‍ന്നിരുന്നു. സൈനികസേവനം എളുപ്പമല്ലായിരുന്നുവെന്നും ഇത്രയും നീണ്ട ഇടവേള കഴിഞ്ഞ് തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്നും ജിമിന്‍ പറഞ്ഞു.

അതേസമയം യാതൊരു മെയ്ക്കപ്പുകളും ഇല്ലാതെയാണ് ജങ്കൂക്ക് ചടങ്ങില്‍ വന്നത്. നാളുകളായി ക്യാമറയെ കണ്ടിട്ടില്ലെന്നും തനിക്കൊപ്പം സേവനം ചെയ്ത എല്ലാ സൈനിക സുഹൃത്തുക്കള്‍ക്കും നന്ദിയുണ്ടെന്നും ജങ്കൂക്ക് പറഞ്ഞു. കഴിഞ്ഞ ജൂണില്‍ ബിടിഎസിലെ മറ്റൊരു അംഗമായ ജിന്‍ സൈനികസേവനം പൂര്‍ത്തിയാക്കിയിരുന്നു. ബിടിഎസിന്റെ മറ്റൊരു അംഗമായ സുഗ ജൂണ്‍ 21ന് സൈനികസേവനം പൂര്‍ത്തിയാക്കും. ഇതോടെ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബിടിഎസ് അംഗങ്ങള്‍ വീണ്ടും ഒത്തുച്ചേരും. കൊറിയന്‍ നിയമപ്രകാരം, എല്ലാ ശാരീരികമായും യോഗ്യനായ പുരുഷന്മാര്‍ക്കും 18-28 വയസ്സിന് ഇടയില്‍ ഏകദേശം രണ്ട് വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധിതമാണ്. എന്നാല്‍ ആഗോളതലത്തില്‍ ബിടിഎസിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് ബിടിഎസ് അംഗങ്ങള്‍ക്ക് മാത്രം സൈനികസേവനത്തിനുള്ള വയസ് 30 വരെയാക്കി നീട്ടി നല്‍കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :