പുരുഷ പീഡനം പ്രോത്സാഹിപ്പിക്കുന്നു: ആലിയയെ ബഹിഷ്കരിക്കണമെന്ന് സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ

അഭിറാം മനോഹർ| Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (12:32 IST)
ആമിർ ഖാൻ്റെ ലാൽ സിങ് ഛദ്ദയ്ക്ക് ശേഷം ആലിയ ഭട്ട് നായികയാകുന്ന ഡാർലിങ്സ് എന്ന സിനിമയ്ക്ക് നേരെയും ബോയ്കോട്ട് ക്യാമ്പയിൻ. പുരുഷന്മാർക്കെതിരെയുള്ള ഗാർഹിക പീഡനത്തെ ആലിയയുടെ ചിത്രം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ക്യാമ്പയിൻ. ചിത്രത്തിൻ്റെ പ്രമോഷൻ പരിപാടികൾ ആരംഭിച്ചതോടെയാണ് ചിത്രത്തിനെതിരായ വിമർശനം ശക്തമായത്.

ഓഗസ്റ്റ് അഞ്ചിന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൻ്റെ സഹനിർമാതാവ് കൂടിയാണ് ആലിയ ഭട്ട്. ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാൻ്റെയും ഭാര്യ ഗൗരി ഖാൻെറയും റെഡ് ചില്ലീസ് എൻറർടെയിൻമെൻറും ചിത്രത്തിൻെറ സഹനിർമ്മാതാക്കളാണ്. വിജയ് വർമ, ഷെഫാലി ഷാ, റോഷൻ മാത്യു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :