ട്രഡീഷണൽ ഡ്രസ്സിൽ ദേവതയെ പോലെ ജിസേൽ, ശ്രദ്ധ നേടി ചിത്രങ്ങൾ

bigboss Malayalam season 7, Photoshoot, Gizele Thakral, Cinema News,ബിഗ്ബോസ് മലയാളം സീസൺ 7,ജിസേൽ തക്രാൽ,ഫോട്ടോഷൂട്ട്, സിനിമാവാർത്ത
അഭിറാം മനോഹർ| Last Modified ഞായര്‍, 14 ഡിസം‌ബര്‍ 2025 (13:48 IST)
മലയാളം ബിഗ് ബോസ് സീസണ്‍ 7 ലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ജിസേല്‍ തക്രാല്‍. ഫാഷന്‍, വിനോദ മേഖലയിലെ പരിചിതമുഖമാണെങ്കിലും മലയാളികള്‍ക്ക് ജിസേലിനെ കൂടുതല്‍ പരിചിതമാകുന്നത് ബിഗ്‌ബോസിലൂടെയായിരുന്നു. ആലപ്പുഴക്കാരിയാണ് ജിസേലിന്റെ അമ്മ. അച്ഛന്‍ പഞ്ചാബിയും. ബിഗ് ബോസെല്ലാം കഴിഞ്ഞ് വീണ്ടും മോഡലിംഗ് തിരക്കുകളിലാണ് താരം. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ജിസേല്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.


ട്രഡീഷണല്‍ ലുക്കിലുള്ള ചിത്രങ്ങളാണ് ജിസേല്‍ പങ്കുവെച്ചിരിക്കുന്നത്. മലയാളത്തില്‍ ശാന്തമായൊരവസ്ഥ എന്നണ് ചിത്രങ്ങള്‍ ജിസേല്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ചിത്രത്തിന് താഴെ ബിഗ്‌ബോസില്‍ ജിസേലിന്റെ സഹമത്സരാര്‍ഥിയും അടുത്ത സുഹൃത്തുമായ ആര്യന്‍ കതൂരിയ അടക്കമുള്ളവര്‍ കമന്റ് ചെയ്തിട്ടുണ്ട്.


പതിനാലാം വയസില്‍ മോഡലിംഗ് കരിയര്‍ ആരംഭിച്ച ജിസേല്‍ മിസ് ബെസ്റ്റ് ബോഡി, മിസ് പൊട്ടന്‍ഷ്യല്‍ , മിസ് രാജസ്ഥാന്‍ ടൈറ്റിലുകള്‍ നേടിയിട്ടുണ്ട്. തുര്‍ക്കിയില്‍ നടന്ന ഫോര്‍ഡ് മോഡല്‍സ് സൂപ്പര്‍മോഡല്‍ ഓഫ് ദി വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിഷീകരിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി ബിഗ്‌ബോസിലും ജിസേല്‍ പങ്കെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :