Dulquer Salman: ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്ത് കസ്റ്റംസ്

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു.

നിഹാരിക കെ.എസ്| Last Updated: ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (14:10 IST)
കോഴിക്കോട്: നടൻ ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്ത് കസ്റ്റംസ്. ഭൂട്ടാനിൽ നിന്നുള്ള ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിയെന്ന ഇന്റലിജൻസ്‌ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ റെയ്ഡിലാണ് ദുൽഖറിന്റെ വാഹനങ്ങൾ പിടിച്ചെടുത്തത്.

ദുൽഖർ സൽമാന്റെ കാറുകൾ പിടിച്ചെടുത്തതിന് പുറമെ, കൂടുതൽ വാഹനങ്ങൾ ഇത്തരത്തിൽ സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ ഉണ്ടെങ്കിൽ ഹാജരാക്കണമെന്ന് അറിയിച്ച് നടന് കസ്റ്റംസ് സമൻസും നൽകി. കേരളത്തിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളിൽ നിന്നാണ് 11 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസിൽ എത്തിക്കും. കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടന്ന പരിശോധനയിൽ നിരവധി സിനിമാതാരങ്ങൾ കുടുങ്ങുമെന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :