1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bhavana denies rumours of contesting Kerala assembly polls

നടി ഭാവന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു! കേട്ടത് ശരിയാണോ? നടിയുടെ പ്രതികരണം

നടി തന്നെ ഈ വിഷയത്തിൽ ഔദ്യോ​ഗികമായ പ്രതികരണം നടത്തിയിരിക്കുകയാണ്

Bhavana, Kerala assembly, ഭാവന, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, നടി ഭാവന, അനോമി, polls, actress bhavana, anomi,
bhavana

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നടി ഭാവന മത്സരിക്കുന്നുണ്ടെന്ന വാർത്ത ഈയിടെ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. സിപിഎം സ്ഥാനാർഥിയായി നടി മത്സരിക്കുമെന്നായിരുന്നു പ്രചരിച്ച വാർത്ത. ഇപ്പോൾ നടി തന്നെ ഈ വിഷയത്തിൽ ഔദ്യോ​ഗികമായ പ്രതികരണം നടത്തിയിരിക്കുകയാണ്. 
 
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തയിൽ യാതൊരു അടിസ്ഥാനവുമില്ല എന്നാണ് ഭാവനയുടെ പ്രതികരണം. ഇങ്ങനെയാരു വാർത്ത എവിടെ നിന്നു വന്നു എന്ന് പോലും തനിക്ക് അറിയില്ലെന്നും അതൊരു വ്യാജ വാർത്തയാണെന്നും നടി പ്രതികരിച്ചു.  ഭാവന അഭിനയിച്ച പുതിയ ചിത്രമായ അനോമിയുടെ റിലീസിന് മുന്നോടിയായി ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 
 
'അത് എവിടുന്ന് വന്നുവെന്ന് പോലും എനിക്കറിയില്ല. ആ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല കേട്ടോ.... ഞാൻ തന്നെ അത് കണ്ടിട്ട് 'ഏ...' എന്നായിപ്പോയി... സത്യം പറഞ്ഞാൽ എനിക്ക് ചിരിയാണ് വന്നത്. ഇതൊക്കെ കണ്ട് സെറ്റിൽ ഞങ്ങളെല്ലാവരും ചിരിക്കുകയായിരുന്നു... എന്തായാലും ഭയങ്കര കോമഡിയായിപ്പോയി' -ഭാവന പറഞ്ഞു.

അനോമിയാണ് ഭാവനയുടെ തീയറ്ററിലെത്താൻ പോകുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നടി. നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സാറ ഫിലിപ് എന്ന ചിത്രത്തിലെ കഥാപാത്രത്തിനും തനിക്കും ഒരുപാട് സാമ്യതകള്‍ ഉണ്ട് എന്ന് ഭാവന പറയുന്നു.
About Writer
രേണുക വേണു
അടുത്ത ലേഖനം
'പ്രിയം' സിനിമയിലെ നടി ഇവിടെയുണ്ട് എന്തുകൊണ്ട് പിന്നെ അഭിനയിച്ചില്ല? ദീപ നായർ പറയുന്നു