1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bandar Movie teaser bobby deol Indrajith sukumaran Raj b shetty

16 വർഷങ്ങൾക്ക് ശേഷം ബോളിവുഡിലേക്ക് ഇന്ദ്രജിത്തിന്റെ മടങ്ങിവരവ്; ബോബി ഡിയോൾ ചിത്രം ‘ബന്ദർ’ ടീസർ ശ്രദ്ധനേടുന്നു

Bandar Movie, Bobby Deol, Indrajith sukumaran, Raj b shetty
അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബന്ദര്‍ റിലീസിന് മുമ്പേ തന്നെ സിനിമാപ്രേമികളുടെ വലിയ ശ്രദ്ധ നേടുകയാണ്. ബോബി ഡിയോള്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും സിനിമാ വൃത്തങ്ങളിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.
 
16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദ്രജിത് ഒരു ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 2010-ല്‍ പുറത്തിറങ്ങിയ ദി വെയ്റ്റിങ് റൂം എന്ന സിനിമയിലാണ് ഇന്ദ്രജിത് അവസാനമായി ബോളിവുഡില്‍ അഭിനയിച്ചത്. ഒരു സെന്‍സിറ്റീവ് വിഷയമാണ് സിനിമ സംസാരിക്കുന്നതെന്ന് സംവിധായകനായ അനുരാഗ് കശ്യപ് പറയുന്നു.  അനുരാഗ് കശ്യപിന്റെ പതിവ് ശൈലിയിലുള്ള തീവ്രമായ കഥപറച്ചില്‍ തന്നെയാകും സിനിമ പിന്തുടരുക എന്നാണ് റിപ്പോര്‍ട്ട്. പാതാള്‍ ലോക്, കോഹ്‌റ, ഉഡ്താ പഞ്ചാബ് എന്നീ സിനിമകള്‍ക്ക് രചന നിര്‍വഹിച്ച സുദീപ് ശര്‍മയും അഭിഷേക് ബാനര്‍ജിയുമാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്.
 
സന്യ മല്‍ഹോത്ര, രാജ് ബി ഷെട്ടി, സബ ആസാദ്, സപ്ന പബ്ബി, റിദ്ധി സെന്‍, ജിതേന്ദ്ര ജോഷി എന്നിവരടങ്ങുന്ന വലിയ താരനിരയും ചിത്രത്തിലുണ്ട്. വിവിധ ഭാഷകളിലെ ശ്രദ്ധേയ അഭിനേതാക്കളെ ഒരുമിപ്പിക്കുന്ന പാന്‍-ഇന്ത്യന്‍ സ്വഭാവമുള്ള പ്രോജക്ടായാണ് ബന്ദര്‍ റിലീസിനെത്തുന്നത്. നിഖില്‍ ദ്വിവേദിയുടെ സാഫ്രണ്‍ മാജിക്വര്‍ക്‌സ് ബാനറിലും സീ സ്റ്റുഡിയോസിന്റെ സഹനിര്‍മാണത്തിലുമാണ് ചിത്രം ഒരുങ്ങുന്നത്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2026 ജൂണ്‍ 5-നാണ് ചിത്രം ലോകമെമ്പാടുമായി തിയറ്ററുകളില്‍ എത്തുന്നത്. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കഴിഞ്ഞ 13 വർഷമായി ജോർജുകുട്ടി ജീവിക്കുന്നത് ഒരു നരകത്തിൽ, ഓട്ടത്തിനൊരു അവസാനം വേണ്ടെ..