മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവനിൽ ബാബു ആന്റണിയും

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ജൂലൈ 2021 (20:26 IST)
മണി‌രത്‌നം സംവിധാനം ചെയ്യുന്ന എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ബാബു ആന്റണിയും. ബാബു ആന്റണി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂ‌ടെ അറിയിച്ചത്. ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക.

കൽക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്. അഞ്ച് അധ്യായങ്ങളു‌ള്ള ചരിത്രവും ഫിക്ഷനും ചേർന്ന പുസ്‌തകം 2 ഭാഗമായിട്ടാണ് സിനിമയാകുന്നത്. കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം പുതുച്ചേരിയില്‍ പുനരാരംഭിച്ചു.

ഐശ്വര്യ റായി, വിക്രം, ജയംരവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന,സത്യരാജ്, പാര്‍ഥിപന്‍, ശരത്കുമാര്‍, ലാല്‍, ജയറാം, റഹ്മാന്‍, റിയാസ് ഖാന്‍, കിഷോര്‍, പ്രകാശ് രാജ്, പ്രഭു, എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ ഛായാഗ്രഹണം രവി വര്‍മനാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :