'എന്തിനാ അനു നീ ഈ കടുങ്കൈ ചെയ്‌തേ'; അനന്യയുടെ മരണത്തില്‍ വേദനയോടെ നടി അഞ്ജലി അമീര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ജൂലൈ 2021 (10:58 IST)

ട്രാന്‍സ് യുവതി അനന്യ കുമാര്‍ അലക്‌സിന്റെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ ഗുരുതര പിഴവ് ഉണ്ടെന്ന ആരോപിച്ച് രംഗത്തെത്തിയ ആളാണ് അനന്യ. അവരുടെ മരണത്തില്‍ അനുശോചന കുറിപ്പുമായി എത്തിയിരിക്കുകയാണ് സുഹൃത്തും നടിയും മോഡലുമായ അഞ്ജലി അമീര്‍.

അഞ്ജലി അമീറിന്റെ വാക്കുകളിലേക്ക്

'എന്തിനാ അനു നീ ഈ കടുങ്കയി ചെയ്‌തേ മോളെ നീ ശെരിക്കുമൊരു ഇന്‍സ്പിറേഷന്‍ ഫൈറ്ററും ആയിരുന്നു ഞങ്ങള്‍ക്കൊക്കെ എത്രയെത്ര സ്വപ്നങ്ങള്‍ നീ ഷെയര്‍ ചെയ്തിരുന്നു അതൊക്കെ പാതിവഴിക്കുപേക്ഷിച്ചു എന്തിനാടി നീ ഞങ്ങളെ വിട്ടുപോയെ'- അഞ്ജലി അമീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതിലെ ആദ്യത്തെ ട്രാന്‍സ് റേഡിയോ ജോക്കി കൂടിയായിരുന്നു അനന്യ. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് മൂലം തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ അനന്യ വെളിപ്പെടുത്തിയിരുന്നു. താന്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും അനന്യ പറഞ്ഞിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :