ആലിയ ഭട്ട് റോളുകൾ ഇരന്ന് വാങ്ങുന്നു, വിവാദപോസ്റ്റിന് ലൈക്കടിച്ച് അനന്യപാണ്ഡെ: വിവാദം

Oppurtunist, Ananya Pandey, Alia Bhatt, yami gautham,Bollywood,ആലിയ ഭട്ട്, അനന്യ പാണ്ഡെ, അവസരവാദി,യാമി ഗൗതം,ബോളിവുഡ്
അഭിറാം മനോഹർ| Last Modified ബുധന്‍, 14 ജനുവരി 2026 (16:43 IST)
ബോളിവുഡ് താരം ആലിയ ഭട്ട് സിനിമയില്‍ അവസരങ്ങള്‍ ഇരന്നുവാങ്ങുന്നുവെന്ന സോഷ്യല്‍ മീഡിയ പോസ്റ്റിന് ലൈക്കടിച്ച് വിവാദത്തിലായി അനന്യ പാണ്ഡെ. യാമി ഗൗതത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഹഖ്' കണ്ടതിന് ശേഷം ആലിയ നല്‍കിയ പ്രശംസാ സന്ദേശത്തെ ആസ്പദമാക്കിയായിരുന്നു സോഷ്യല്‍ മീഡിയ പോസ്റ്റ്. യാമി ഗൗതമിനെ ആലിയ പുകഴ്ത്തുന്നത് യാമിയുടെ ഭര്‍ത്താവും സംവിധായകനുമായ ആധിത്യ ധറിന്റെ പുതിയ സിനിമയില്‍ അവസരത്തിന് വേണ്ടിയാണെന്നായിരുന്നു സോഷ്യല്‍ മീഡിയ പോസ്റ്റ്.


ക്വീന്‍ യാമീ, ഹഖിലെ പ്രധാന ആകര്‍ഷണം നിങ്ങളുടെ ക്രാഫ്റ്റായിരുന്നു. എക്കാലത്തെയും മികച്ച ഫീമെയ്ല്‍ പ്രകടനങ്ങളിലൊന്നായിരുന്നു അത്, എന്നായിരുന്നു യാമി ഗൗതമിനെ പ്രശംസിച്ച് ആലിയ പങ്കുവെച്ച പോസ്റ്റ്. എന്നാല്‍ ഈ പ്രശംസ ആലിയ അവസരം ലഭിക്കാനായി ചെയ്തതെന്നാണ് വിവാദപോസ്റ്റ്.

'ആലിയ ഭട്ട് ഒരു അവസരവാദിയാണ്. ബാഹുബലിക്ക് ശേഷം രാജമൗലിയോട് RRR ചോദിച്ചുവാങ്ങി, പത്താന് ശേഷം ആല്‍ഫ ചോദിച്ച് വാങ്ങി, കല്‍ക്കി കണ്ട് രണ്ടാം ഭാഗത്തില്‍ അവസരം ഇരന്ന് വാങ്ങി, സ്ത്രീ 2 കണ്ട് ആ യൂണിവേഴ്സിലേക്കും കടന്നുകയറി. ഇപ്പോള്‍ ദുരന്തര്‍ കണ്ടതുകൊണ്ട് സംവിധായകന്റെ ഭാര്യയായ യാമി ഗൗതത്തെ പുകഴ്ത്തുന്നു,' എന്നായിരുന്നു എക്‌സ് പോസ്റ്റിന്റെ ഉള്ളടക്കം. ഈ പോസ്റ്റിന് നടി അനന്യ പാണ്ഡെ ലൈക്ക് നല്‍കിയതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ അശ്രദ്ധമായി വന്ന ലൈക്ക് ആയിരിക്കാമെന്നാണ് അനന്യയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. സഹതാരമായ യാമി ഗൗതമിനെ പ്രശംസിക്കുന്നത് സാധാരണകാര്യമാണെങ്കിലും അവസരങ്ങള്‍ക്കായി ആലിയ എപ്പോഴും പ്രവര്‍ത്തിക്കാറുണ്ട് എന്നത് ബോളിവുഡ് സര്‍ക്കിളുകളില്‍ നേരത്തെയും അഭിപ്രായം വന്നിട്ടുള്ളതാണ്.


2012-ല്‍ 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ആലിയ ഭട്ട്, ഹൈവേ,2 സ്റ്റേറ്റ്‌സ്,ഡിയര്‍ സിന്ദഗി,ഗംഗുബായ് കാത്തിയാവാഡി,RRR, ബ്രഹ്‌മാസ്ത്ര തുടങ്ങിയ വമ്പന്‍ സിനിമകളിലും ഭാഗമായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :