'ഈ പാട്ടിന് ഡാൻസ് കളി'; ഹിറ്റായി 'അമ്പിളി' ടീസറിലെ സൗബിന്റെ നൃത്തം !

Last Updated: ശനി, 20 ജൂലൈ 2019 (14:41 IST)
നായകനായ അമ്പിളി എന്ന സിനിമയുടെ ടീസറാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. സൗബിന്റെ വ്യത്യസ്തമായ ഗെറ്റപ്പും ബോഡി ലാങ്കുവേജും നൃത്തവുമാണ് ടീസറിലെ ഹൈലൈറ്റ്. അഞ്ച് ലക്ഷത്തോളം പേർ ഇപ്പോൾ തന്നെ യുട്യൂബിൽ ടീസർ കണ്ടുകഴിഞ്ഞു.

ഒന്നര മിനിറ്റ് ദൈർഖ്യമുള്ള ടീസറിലെ സൗബിന്റെ ഡാൻസ് ആണ് കാണികൾക്ക് ഏറെ ഇഷടമായത്. ടീസർ പുറത്തുവന്നതോടെ ചിത്രം വലിയ ചർച്ചാവിഷയമായി മാറുകയാണ്. ഗപ്പിക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. പ്രശസ്തനായ തമിഴ് ഗായകൻ ആന്റണി ദാസനാണ് ടീസറിലെ വ്യത്യസ്തമായ ഗാനം ആലപിക്കുന്നത്.

ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. അടുത്തിടെ കണ്ടതിൽവച്ച് ഏറ്റവും നല്ല ടീസർ എന്നാണ് അമ്പിളി ടീസറിനെ കുറിച്ച് ദുൽഖർ സൽമാൻ കുറിച്ചത്. സൗബി മച്ചാനും സംഘത്തിനും ആശംസകൾ നേരുന്നു എന്നും ദുൽഖർ വ്യക്തമാക്കി. സൗബിന്റെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധിപേരാണ് ടീസറിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :