അല്ലുവും കൊരട്ടാല ശിവയും ഒന്നിക്കുന്നു, ഒരു സൂപ്പർ ആക്ഷൻ ത്രില്ലർ

കെ ആർ അനൂപ്| Last Modified വെള്ളി, 31 ജൂലൈ 2020 (20:48 IST)
അല്ലു അർജുനും സംവിധായകൻ കൊരട്ടാല ശിവയും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ‘എഎ 21’ എന്ന് താൽക്കാലികമായി പേര് നൽകിയിട്ടുള്ള ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അല്ലു അർജുൻ-കൂട്ടുകെട്ടിലെ ആദ്യത്തെ സിനിമ കൂടിയാണിത്.

തെലുങ്കു ചലച്ചിത്രമേഖലയിലെ മികച്ച സംവിധായകരിൽ ഒരാളാണ് ശിവ. മിർച്ചി, ശ്രീമന്തുഡു, ജനത ഗാരേജ്, ഭാരത് അനെ നേനു തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.


ജി‌എ 2 പിക്ചേഴ്സിനൊപ്പം സുധാകർ മിക്കിലിനെനി ചിത്രം നിർമ്മിക്കും. ശിവയും അല്ലു അർജുനും നിലവിൽ മറ്റ് പ്രോജക്ടുകളുടെ തിരക്കിലാണ്.


സുകുമാർ സംവിധാനം ചെയ്യുന്ന ‘പുഷ്പ’ ആണ് അല്ലു അർജുൻറെ അടുത്തതായി വരാനിരിക്കുന്ന ചിത്രം. അതേസമയം, ചിരഞ്ജീവി നായകനായി അഭിനയിക്കുന്ന ‘ആചാര്യ’യാണ് ശിവയുടെ നിലവിലുള്ള ചിത്രം. 2022ലാണ് ‘എഎ 21’ റിലീസ് ചെയ്യാൻ പദ്ധതിയിടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :